Jump to content

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
പോസ്റ്റർ
സംവിധാനംഫാസിൽ
നിർമ്മാണംനവോദയ അപ്പച്ചൻ
രചനഫാസിൽ
അഭിനേതാക്കൾ
സംഗീതംജെറി അമൽദേവ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോനവോദയ
വിതരണംനവോദയ
റിലീസിങ് തീയതി1980 ഡിസംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്15ലക്ഷം
സമയദൈർഘ്യം150 മിനിറ്റ്
ആകെ98ലക്ഷം

ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാളത്തിലെ പ്രമുഖനടനായ മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. 'ഒരു തലൈ രാഗം' എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരതമ്യേന ഒരു  പുതുമുഖമായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ കൈകാര്യം ചെയ്തത്. മനോഹരമായ ഗാനങ്ങളാൽ ഈ ചിത്രം പ്രേക്ഷക ഹ്രദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. കൊടൈക്കനാലിലായിരുന്നു ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.

ചിത്രം തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1980 ഡിസംബർ 25 ലെ ക്രിസ്തുമസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. 7 ലക്ഷം രൂപ (0.7 ദശലക്ഷം രൂപ) ചെലവഴിച്ച് നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടിയിലധികം (10 മില്യൺ ) കളക്ഷൻ നേടി.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെറി അമൽദേവ്

# ഗാനംഗായകർ ദൈർഘ്യം
1. "മഞ്ചാടിക്കുന്നിൽ"  കെ.ജെ. യേശുദാസ്, വാണി ജയറാം  
2. "മഞ്ഞണിക്കൊമ്പിൽ"  എസ്. ജാനകി  
3. "മഞ്ഞണിക്കൊമ്പിൽ"  എസ്. ജാനകി  
4. "മിഴിയോരം നനഞ്ഞൊഴുകും"  കെ.ജെ. യേശുദാസ്  
5. "മിഴിയോരം നിലാവലയോ"  എസ്. ജാനകി  

ചലച്ചിത്രംകാണാൻ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞിൽ_വിരിഞ്ഞ_പൂക്കൾ&oldid=3825741" എന്ന താളിൽനിന്ന് ശേഖരിച്ചത്