Jump to content

സമുദ്രശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oceanography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമുദ്ര ജലപ്രവാഹങ്ങൾ നീലനിറത്തിലുള്ളവ അടിയൊഴുക്കുകളും, ചുവന്നവ ഉപരിതലപ്രവാഹങ്ങളുമാണു്.
ദക്ഷിണാർദ്ധഗോളത്തിലെ സമുദ്രശാസ്ത്രാവസ്ഥ

സമുദ്രശാസ്ത്രം സമുദ്രങ്ങളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണു്. സമുദ്രത്തിനകത്തും, സമുദ്രാതിർത്തിയിലുമുള്ള വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. സമുദ്ര ജീവികൾ, ജൈവവ്യൂഹത്തിന്റെ അവസ്ഥാന്തരങ്ങൾ ; സമുദ്രജല പ്രവാഹങ്ങൾ, തിരകൾ, ഭൌമ-ഭൌതിക ദ്രാവക ബലതന്ത്രം; ഭൂഖണ്ഡ ഫലകങ്ങൾ സമുദ്രാടിത്തട്ടിലെ ഭൌമഘടന; സമുദ്രത്തിനകത്തും, സമുദ്രാതിർത്തിയിലുമുള്ള രാസവസ്തുക്കളുടേയും, ഭൌതിക സവിശേഷതകളുടേയും വ്യതിയാനങ്ങൾ എന്നിവയൊക്കെ ഇതിപെടുന്നു. ഇത്രയും വിഭിന്നമായ കാര്യങ്ങൾ പഠിച്ചു് സമുദ്രങ്ങളെ കുറിച്ചും, അവയിലെ പ്രതിഭാസങ്ങളെ കുറിച്ചുമുള്ള വിജ്ഞാനം വർദ്ധിപ്പിക്കാൻ, സമുദ്രശാസ്ത്രജ്ഞർ ജീവശാസ്ത്രം, രസതന്ത്രം, ഭൂഘടനാശാസ്ത്രം, കാലാവസ്ഥാപഠനം, ഭൌതികശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചു് പഠനം നടത്തുന്നു

ഉപ വിഭാഗങ്ങൾ[തിരുത്തുക]

സമുദ്രശാസ്ത്രത്തിനു് പല ഉപവിഭാഗങ്ങളുണ്ടു്:

ഈ ഉപ വിഭാഗങ്ങളുടെ വളർച്ച കാണിക്കുന്നതു്, ധാരാളം സമുദ്രശാസ്ത്രജ്ഞർ ശുദ്ധശാസ്ത്രത്തിലോ, ഗണിതശാസ്ത്രത്തിലോ അവഹാഗം നേടിയ ശേഷമാണു്, വിവിധ വിഷയത്തിലുള്ള അറിവും, കഴിവും, പരിശീലനവും സമുദ്രശാസ്ത്രത്തിലേക്കു് കേന്ദ്രീകരിച്ചു് ഉപയോഗപ്പെടുത്തുന്നതു്. [1]

സമുദ്രശാസ്ത്രജ്ഞർ നിരീക്ഷിച്ചെടുത്ത വിവരങ്ങൾ സമുദ്ര എഞ്ചിനീയറിംഗു്-ൽ കപ്പലുകൾ, തുറമുഖങ്ങൾ, എണ്ണ ഖനനതട്ടുകൾ, സമുദ്രത്തിലെ മറ്റു നിർമ്മാണങ്ങൾ എന്നിവയ്ക്കൊക്കെ സമുദ്രത്തെ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നു. [2]

ഗവേഷകർക്കു് മുൻകാലത്തേയും, സമകാലത്തേയും വിവരങ്ങൾ ലഭ്യമാക്കാൻ ഉപകരിക്കുന്ന പഠനശാഖയാണു് സമുദ്രവിവരപാലനം.

ചരിത്രം[തിരുത്തുക]

സമുദ്ര ജലപ്രവാഹങ്ങൾ (1911)

മനുഷ്യർ ചരിത്രാതീനകാലംമുതൽക്കെ താരകളേയും സമുദ്രത്തിലെ ഒഴുക്കിനെ കുറിച്ചും വിവരം സമ്പാദിച്ചിരുന്നു. വേലിയേറ്റത്തേയും, വേലിയിറക്കത്തേയും കുറിച്ചു് അരിസ്റ്റോട്ടിലും സ്റ്റ്രാബോയും പ്രതിപാദിച്ചിട്ടുണ്ടു്. ആദ്യകാല സമുദ്ര പര്യവേഷണങ്ങൾ സമുദ്രോപരിതലത്തിലും, മുക്കവർ പിടിച്ചിരുന്ന സമുദ്രജീവികളിലും ഒതുങ്ങിയിരുന്നു. 1513-ൽ തന്നെ ജുവാൻ പോൺസ് ഡി ലിയോൺ ഗൾഫ് പ്രവാഹത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നെങ്കിലും, അവയെ കുറിച്ചു് നാവികർക്കു് നന്നായി അറിയാമായിരുന്നെങ്കിലും. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആണു് ആപ്രവാഹത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയതും, അതിനു് പേരിട്ടതും.

സമുദ്രവും കാലാവസ്ഥാബന്ധങ്ങളും[തിരുത്തുക]

സമുദ്രത്തെ കുറിച്ചുള്ള പഠനം ആഗോള കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ധാരണയുമായും ആഗോളതാപനവും അതുമായി ബന്ധപ്പെട്ട ജൈവഗോള വ്യാകലതകളുമായും ഇണങ്ങിചേർന്നു നിൽക്കുന്നതാണു്. ബാഷ്പീകരണവും മഴയും, കൂടാതെ താപചലനവും, സൌര്യ വികീരണോർജ്ജവും കാരണം സമുദ്രവും അന്തരീക്ഷവും പരസ്പര ബന്ധിതമായാണു് നിൽക്കുന്നതു്. കാറ്റിന്റെ ശക്തി സമുദ്രജല പ്രവാഹങ്ങൾക്കു് പ്രേരകമാകുമ്പോൾ അന്തരീക്ഷത്തിലെ പുക സമുദ്രം ആഗീരണം ചെയ്യുന്നു

നമ്മുടെ ഗ്രഹത്തിൽ മഹത്തായ രണ്ടു സമുദ്രങ്ങൾ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു; ഒന്നു് കാണാവുന്നതും മറ്റേതു് കാണാനാവാത്തതും; ഒന്നു് താഴേയും മറ്റേതു് മുകളിലും; ഒന്നു് ഗ്രഹത്തെയാകെ ആവരണംചെയ്യുമ്പേൾ മറ്റേതു് ഉപരിതലത്തിലെ മൂന്നിൽ രണ്ടു് ഭാഗം വ്യാപിച്ചിരിക്കുന്നു.

പ്രധാന സമുദ്രശാസ്ത്ര പഠനകേന്ദ്രങ്ങളും പരിപാടികളും[തിരുത്തുക]

കൂടുതൽ അറിവിലേക്കു്[തിരുത്തുക]

ബന്ധപ്പെട്ട വിഷയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ആഴങ്ങളിൽ നിന്നുള്ള പിണർ; ഒക്ടോബർ 2006; സയന്റിഫിൿ അമേരിക്കൻ പത്രിക; പീറ്റർ ഡി. വാർഡു്; 8 പുറങ്ങൾ
  2. ടോം ഗാരിസൺ. "സമുദ്രശാസ്ത്രം: സമുദ്ര സംബന്ധശാസ്ത്രത്തിലേക്കു് ഒരു ക്ഷണം" പതിപ്പു് -5. തോംസൺ, 2005. 4 പുറങ്ങൾ.

തുടർന്നു വായിക്കുവാൻ[തിരുത്തുക]

  • ഹാംബ്ലിൻ, ജേക്കബു് ഡാർവിൻ (2005) സമുദ്രശാസ്ത്രജ്ഞരും ശീതസമരവും:. വാഷിങ്ടൺ സർവ്വകലാശാല പ്രസു് . ISBN 978-0-295-98482-7
  • സ്റ്റിലെ, ജെ., കെ. ടുറേക്യൻ & എസു്. തോർപ്പു്. (2001). സമുദ്രശാസ്ത്രങ്ങളുടെ വിജ്ഞാനകോശം. സാൻഡിയാഗോ: അക്കാദമികു് പ്രസു്. (6 വാല്യം.) ISBN 0-12-227430-X
  • സ്വേർദ്രൂപു്, കീത്തു് എ., ഡുക്സ്ബുറി, അല്യൻ C., ഡുക്സ്ബുറി, അലിസൺ B. (2006). സമുദ്രശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ, മക്ഗ്രാ ഹിൽ , ISBN 0-07-282678-9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമുദ്രശാസ്ത്രം&oldid=2868082" എന്ന താളിൽനിന്ന് ശേഖരിച്ചത്