Jump to content

അന്തർദേശീയ വനവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Year of Forests എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Amazon rainforest in Brazil

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 2011 അന്തർദേശീയ വനവർഷമായി ആചരിക്കുന്നു (International Year of Forests) [1]. ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രയോജനത്തെകരുതി, ലോകമാകമാനമുള്ള വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും സുസ്ഥിര വനപരിപാലന മുറകളെക്കുറിച്ചുള്ള അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര വനവർഷാചരണത്തിന് യു.എൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമാകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റത്തെ നേരിടുവാനുള്ള സാർവദേശീയ മുന്നൊരുക്കമായാണ് ഈ ആചരണം. ലോകമാകമാനം പ്രതിവർഷം 50000 ചതുരശ്ര മൈൽ എന്ന തോതിൽ വനമേഖലകൾ നശിപ്പിക്കപ്പെടുന്നു. അതോടൊപ്പം തന്നെ ജന്തുജാലങ്ങളും വംശനാശഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഈ വനങ്ങളിലെ സസ്യജാലങ്ങളാണ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗീകരണം ചെയ്ത് പ്രാണവായുവായ ഓക്സിജനെ പുറംതള്ളുന്നത്. വനങ്ങൾ തകരുന്നതോടെ ഈ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നു. മണ്ണൊലിപ്പു മൂലം ജലദൗർലഭ്യം സംഭവിക്കുന്നു. ഇങ്ങനെയുള്ള എല്ലാവിധ നശീകരണങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് അന്തർദേശീയ വനവർഷം കൊണ്ട് ഉദ്ദേശിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്തർദേശീയ_വനവർഷം&oldid=3344344" എന്ന താളിൽനിന്ന് ശേഖരിച്ചത്