Jump to content

എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Engelsberg Ironworks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ്
Engelsbergs bruk
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്വീഡൻ Edit this on Wikidata[1][2]
മാനദണ്ഡംWorld Heritage selection criterion (iv) Edit this on Wikidata[2]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്556, 556rev 556, 556rev
നിർദ്ദേശാങ്കം59°58′09″N 16°00′37″E / 59.9692°N 16.0103°E / 59.9692; 16.0103
രേഖപ്പെടുത്തിയത്1993 (17th വിഭാഗം)
വെബ്സൈറ്റ്www.engelsberg.se

സ്വീഡനിലെ വാസ്റ്റ്മാൻലാന്റിലെ ഫഗെർസ്റ്റ മുനിസിപ്പാലിറ്റിയിലെ വില്ലേജായ ഏഞ്ചൽബെർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഒരു ഇരുമ്പുപണിശാലയാണ് എംഗെൽസ്ബെർഗ്ഗ് അയേൺ വർക്ക്സ് (സ്വീഡിഷ്:Engelsbergs bruk). 1681 ൽ പെർ ലാർസൺ ഗ്യാല്ലെൻഹുക്ക് ആണ് ഇത് നിർമ്മിച്ചത്. 1700-1800 കാലഘട്ടത്തിലെ ലോകത്തിലെ എറ്റവും ആധുനിക ഇരുമ്പുപണിശാലകളിലൊന്നായി ഇത് മാറി. 1993 മുതൽ യുനെസ്കോ ഇത് ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

പേര്[തിരുത്തുക]

എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സ് നാമകരണം ചെയ്യപ്പെട്ടത് എംഗ്ലിക്കയുടെ പേരിൽനിന്നാണ്. എംഗ്ലിക്ക ജർമ്മിനിയിലാണ് ജനിച്ചത്. 14-ാം നൂറ്റാണ്ടുമുതൽ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിൽ ഇരുമ്പ് ഉത്പാദനം ആരംഭിച്ചു. [3]

ചരിത്രം[തിരുത്തുക]

13-ാം നൂറ്റാണ്ടുമുതൽ ഇരുമ്പുൽപാദനത്തിന്റെ ചരിത്രം ആരംഭിക്കുന്നു. ആദ്യകാലത്ത് പ്രാകൃതമായ ഫർണസുകളുപയോഗിച്ചാണ് കുഴിച്ചെടുത്ത ഇരുമ്പയിരിൽനിന്നും ഇരുമ്പ് നിർമ്മിച്ചിരുന്നത്. [4]

16-ാം നൂറ്റാണ്ടിന്റെ അവസാനം ആധുനിക ഇരുമ്പ് നിർമ്മാണ രീതികൾ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിൽ നിലവിൽ വന്നു. പിന്നീട് ഉത്പാദനത്തിന്റെ വ്യാപ്തിയിലും ഗുണമേന്മയിലും കുതിച്ചുചാട്ടം നടന്നു.[5]

സ്ഥല വിവരണം[തിരുത്തുക]

സംരക്ഷിക്കപ്പെട്ട കെട്ടിടങ്ങളിൽ ഒരു മാനർ ഹൗസ്, ഇൻസ്പെക്ടർ ഹൗസ്, സ്മെൽറ്റിംഗ് ഹൗസ്, അതിലെ ബ്ലാസ്റ്റ് ഫർണ്ണസ് എന്നിവ ഉൾപ്പെടുന്നു. [6]

യുനെസ്കോ ലോക പൈതൃക സ്ഥാനം[തിരുത്തുക]

1993 ൽ എംഗെൽസ്ബെർഗ്ഗ് അയേൺ വർക്സിനെ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. 2.0 2.1 "Engelsberg Ironworks". Retrieved 30 ഏപ്രിൽ 2017.
  3. http://ekomuseum.se/?page_id=385
  4. http://whc.unesco.org/en/list/556
  5. http://whc.unesco.org/en/list/556
  6. http://whc.unesco.org/en/list/556

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]