Jump to content

സുറിയാനി കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുറിയാനി കത്തോലിക്കാ സഭ
ܥܕܬܐ ܣܘܪܝܝܬܐ ܩܬܘܠܝܩܝܬܐ
ബഹുദൈദയിലെ മാർ ബഹ്നാം ദയറ, സുറിയാനി കത്തോലിക്കാ സഭയുടെ ഏറ്റവും ചരിത്രപ്രധാന്യമുള്ള ആശ്രമം
വർഗംപൗരസ്ത്യ കത്തോലിക്കാ സഭ
വിഭാഗംഅന്ത്യോഖ്യൻ സഭ
വീക്ഷണംസുറിയാനി
മതഗ്രന്ഥംപ്ശീത്താ[1]
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
മാർപാപ്പഫ്രാൻസിസ്
അന്ത്യോഖ്യാ
പാത്രിയർക്കീസ്
ഇഗ്നാത്തിയോസ് യൂസഫ് 3ാമൻ യൗനാൻ
പ്രദേശംമദ്ധ്യപൗരസ്ത്യദേശം: ലെബനൻ, സിറിയ, ഇറാഖ്, തുർക്കി
അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ
ഭാഷസുറിയാനി, അറബി
ആരാധനാക്രമംഅന്ത്യോഖ്യൻ സുറിയാനി
മുഖ്യകാര്യാലയംബെയ്റൂട്ട്, ലെബനൻ[2]
സ്ഥാപകൻഅപ്പോസ്തലന്മാർ, പ്രത്യേകിച്ച്, പൗലോസ് ശ്ലീഹാ, പത്രോസ് ശ്ലീഹാ എന്നിവർ (പാരമ്പര്യം)
ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ (1662), ഇഗ്നാത്തിയോസ് മിഖായേൽ 3ാമൻ ജാർവേഹ് (1782) എന്നിവർ
ഉരുത്തിരിഞ്ഞത്അന്ത്യോഖ്യൻ സഭ[3]
അംഗങ്ങൾ153,415 (2018)[4]
വെബ്സൈറ്റ്syr-cath.org (in Arabic)

മദ്ധ്യപൂർവ്വദേശം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം പിന്തുടരുന്ന ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് സുറിയാനി കത്തോലിക്കാ സഭ (സുറിയാനി: ܥܕܬܐ ܣܘܪܝܝܬܐ ܩܬܘܠܝܩܝܬܐ, അറബി: الكنيسة السريانية الكاثوليكية; ലത്തീൻ: Antiochenus Syrorum). ഇരുപത്തിമൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നായ സ്വയംഭരണാധികാരമുള്ള പാത്രിയർക്കൽ സഭയാണ് ഇത്. അതേസമയം അത് മാർപ്പാപ്പ അധികാരത്തിന് കീഴിൽ കത്തോലിക്കാസഭയുടെ ഭാഗവും ആണ്.[5][6]

സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പൗരാണികമായ അന്ത്യോഖ്യൻ സഭയിലേക്ക് വ്യാപിച്ചു കിടക്കുന്നു. അന്ത്യോഖ്യൻ സഭയുടെ ആധുനിക ശാഖകളിൽ ഒന്നായ ഈ സഭ സുറിയാനി ഓർത്തഡോക്സ് സഭയുമായി ചരിത്രപരവും ആരാധനാക്രമപരവും സാംസ്കാരികവുമായ പൊതുപൈതൃകം പങ്കിടുന്നു. കൽക്കിദോനിയൻ ശീശ്മയ്ക്ക് ശേഷം അന്ത്യോഖ്യൻ സഭയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് ഔദ്യോഗിക റോമൻ സഭയിൽ നിന്ന് വേർപെട്ട ഈ സഭ സ്വതന്ത്രമായ പാത്രിയർക്കാസനം സ്ഥാപിച്ച് സുറിയാനി ഓർത്തഡോക്സ് സഭയായി രൂപപ്പെട്ടു. അങ്ങനെ ഓറിയൻറൽ ഓർത്തഡോക്സ് ക്രിസ്തീയതയുടെ ഭാഗമായ ഈ സഭ പതിനേഴാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ഭാഗമായി മാർപ്പാപ്പയ്ക്ക് വിധേയപ്പെട്ടു. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ എത്താൻ തയ്യാറാകാതിരുന്നവർ സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരിൽ നിലകൊണ്ടു.[7]

നിലവിൽ മോർ ഇഗ്നാത്തിയോസ് യൂസഫ് 3ാമൻ യൗനാൻ, ആണ് 2009 മുതൽ ഈ സഭയുടെ പാത്രിയാർക്കീസ്. അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് എന്ന ഔദ്യോഗിക ശീർഷകം സഭാദ്ധ്യക്ഷൻ ഉപയോഗിക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. Studia Humana Volume 2:3 (2013), pp. 53—55
  2. "Syriac Patriarchal See of Antioch". GCatholic.org. Retrieved 17 February 2022.
  3. "CATHOLIC ENCYCLOPEDIA: Church of Antioch". www.newadvent.org.
  4. Eastern Catholic Churches Worldwide 2018
  5. "The Syriac Catholic Church" (in ഇംഗ്ലീഷ്). Retrieved 2023-10-07.
  6. Amir Harrak. "Syriac Catholic Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopaedia of Syriac Heritage. Gorgias Press.
  7. "Syrian Catholic Church". Encyclopaedia Britannica (in ഇംഗ്ലീഷ്). Retrieved 2023-10-07.
  8. Civita, Michael J. L. La (2015-09-01). "Spotlight on the Eastern Churches: The Syriac Catholic Church" (in us-EN). Retrieved 2023-10-07.{{cite web}}: CS1 maint: unrecognized language (link)