Jump to content

സംവാദം:ഹോമിയോപ്പതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹോമിയോ ഉപയോഗത്തിലൂടെ രോഗം ഭേദമാകുന്നുവെന്ന അവകാശവാദങ്ങൾക്കുള്ള വിശദീകരണങ്ങൾ എന്ന പുതിയ ഒരു ഭാഗം കൂട്ടിച്ചേർത്തു, ഇത് [ഇംഗ്ലീഷ് ലേഖനത്തിലെ] സമാനഭാഗത്തിന്റെ മലയാള പരിഭാഷയാണ് Beniza (സംവാദം) 13:16, 1 ഏപ്രിൽ 2014 (UTC)[മറുപടി]

നല്ല ലേഖനം. വായിച്ചുതീർന്നപ്പോൾ ഹോമിയോപ്പതിയും കൂടോത്രവും ഏറെക്കുറെ ഒരുപോലെയാണെന്ന് തോന്നിയെന്നു മാത്രം! ഹോമിയോപ്പതിക്കാർ എന്തുപറയുമോ ആവോ.Georgekutty 07:31, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഹോമിയോ കഴിച്ചാൽ രോഗം ഭേദമാകില്ല. ഇനി രോഗം ഭേദമായാലോ, കഴിച്ചത് ഹോമിയോ അല്ല താനും. പ്ലസിബോ പ്രതിഭാസം മാത്രമാണിതിനൊരപവാദം. Beniza (സംവാദം) 11:57, 1 ഏപ്രിൽ 2014 (UTC)[മറുപടി]

'കാഴ്ച്ചപ്പാടി'ലെ കാഴ്ച്ചപ്പാട്[തിരുത്തുക]

"ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്"- ഈ വരിക്ക് എന്ത് സാധുതയാണുള്ളത്! 'മോളിക്യുലാർ മെമ്മറി' എന്ന സങ്കല്പത്തെ തകർത്ത ശാസ്ത്രീയ പരീക്ഷണങ്ങളെയെല്ലാം ഹോമിയോ വക്താക്കൾ തള്ളിക്കളയുകയാണുണ്ടായത്. 2007 ൽ സ്വിസ്-ബ്രിട്ടീഷ് സംയുക്ത പരീക്ഷണങ്ങൾ 110 ടെസ്റ്റുകളിലൂടെ ഹോമിയോ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് വിലയിരുത്തി. ഹോമിയോ സിദ്ധാന്തങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവർക്ക് 2002-ൽ ജെയിംസ് റാൻഡി 1 മില്യൺ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അതിന്റെ ആദ്യപടി പോലും കടക്കാൻ ഇതുവരെ ഹോമിയോ വക്താക്കൾക്ക് സാധിച്ചില്ല. എന്നിട്ടും "ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്" എന്നെഴുതാൻ എങ്ങനെ കഴിഞ്ഞു! "...രോഗത്തെയും രോഗികളെയും ഹോമിയോപ്പതി യുക്തിബോധത്തോടെയാണ്‌ നോക്കിക്കാണുന്നത്." എന്നത് കേവലം അഭിപ്രായപ്രകടനം മാത്രമാണ്. മരുന്നുകൾ നേർപ്പിക്കുന്തോറും വീര്യം കൂടുന്നു എന്നതിന്റെ 'യുക്തി' സ്ഥാപിച്ചിട്ടു മതി ഈ അഭിപ്രായപ്രകടനം.

- 'അടിസ്ഥാന തത്വം', 'ചികിത്സാരീതി' എന്നിവയിൽ ഹോമിയോയുടെ കാഴ്ച്ചപ്പാടുകൾ പറയുന്നുണ്ട്. 'കാഴ്ച്ചപ്പാട്' എന്ന തലവാചകത്തിനു ഒട്ടും ചേർന്നതല്ല അതിനു താഴെയുള്ള അഭിപ്രായ പ്രകടനങ്ങൾ. പകരം 'അനുകൂലാഭിപ്രായങ്ങൾ' എന്ന ഉപവിഭാഗത്തിൽ ഇത്തരത്തിലുള്ള വാദങ്ങൾ ഉൾപ്പെടുത്താം. riyazahamed 19:06, 27 ഒക്ടോബർ 2010 (UTC)[മറുപടി]

'കാഴ്ച്ചപ്പാട്' എന്ന ഭാഗത്തെ 'ഹോമിയോ ചികിത്സകരുടെ കാഴ്ച്ചപ്പാട്' എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. riyazahamed 05:27, 3 നവംബർ 2010 (UTC)[മറുപടി]

നേർപ്പിക്കൽ സിദ്ധാന്തം എന്ന ഭാഗത്ത് 'അമാഡിയോ അവോഗാഡ്രോ (1776-1956) എന്ന ഭൗതിക ശാസ്ത്രജ്ഞൻ' 180 വയസ്സു വരെ ജീവിച്ചിരുന്നതായി കാണുന്നു. ഇതു ശരിയോ ? Shadeedtp (സംവാദം) 11:03, 18 സെപ്റ്റംബർ 2013 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. 1856 ആണ്.--റോജി പാലാ (സംവാദം) 11:11, 18 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഈ താളിൽ തിരുത്തൽ വരുത്തുന്നവർ "സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന നയം പാലിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്നും ചില താളുകളിൽ ആശയ വ്യത്യാസം സ്വാഭാവികമാണ്. ഇന്ത്യ ഹോമിയോപ്പതി ചികിത്സ നിയമപരമായി അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണ്. അതിനെ അംഗീകരിക്കുന്ന നിയമങ്ങളും നയങ്ങളും ഇവിടെയുണ്ട്. അതിനെ പൂർണ്ണമായും അവഗണിക്കുന്നത് സന്തുലിതമായ കാഴ്ച്ചപ്പാടല്ല. ജീ 14:58, 16 മാർച്ച് 2018 (UTC)[മറുപടി]

https://www.ftc.gov/news-events/events-calendar/2015/09/homeopathic-medicine-advertising

കപടശാസ്ത്രം തീർച്ചയായും തള്ളികളയേണ്ട ഒന്നാണ്,. അത്‌ മനുഷ്യജീവന് ആപത്തു ആണ്. മനുഷ്യനു പ്രയോജനം ചെയ്യാത്ത ഇത്തരം പാഴ്‍വസ്തുൾ കുപ്പയിൽ എറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. Afeef.feefa (സംവാദം) 23:24, 27 മാർച്ച് 2020 (UTC)


ശാസ്ത്രം സാർവ്വത്രികമാണ്. അതിന് രാജ്യങ്ങളോ, രാജ്യങ്ങളുടെ നിയമങ്ങളോ ബാധകമല്ല. ശാസ്ത്ര സത്യത്തെ അംഗീകരിക്കുക, അല്ലാതെ ഇന്ത്യ ഹോമിയോപ്പതി ചികിത്സ നിയമപരമായി അംഗീകരിച്ചിരിക്കുന്നു എന്ന കാരണത്താൽ അശാസ്ത്രീയതയെ പിന്തുണക്കുക എന്നതല്ല. വിക്കിപീഡിയ പക്ഷപാതപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയല്ല. വിക്കിപീഡിയയിലെ ഓരോ ലേഖനവും വസ്തുനിഷ്ഠമാവണം, അതാണ് സന്തുലിതമായ കാഴ്ച്ചപ്പാട്. Fccuba (സംവാദം) 4:24, 24 ജൂലൈ 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹോമിയോപ്പതി&oldid=3393616" എന്ന താളിൽനിന്ന് ശേഖരിച്ചത്