Jump to content

സംവാദം:പരൽപ്പേര്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ ചില ബ്ലോഗ്പോസ്റ്റുകളിൽ നിന്നു പകർത്തിയതാണു് ഈ ലേഖനം. ഒരു വിജ്ഞാനകോശലേഖനത്തിന്റെ സ്വഭാവം പൂർണ്ണമായി വന്നിട്ടില്ല. ദയവായി വേണ്ട തിരുത്തുകൾ ചെയ്യുക. Umesh | ഉമേഷ് 02:51, 7 മാർച്ച് 2006 (UTC)[മറുപടി]

ദയവായി ഒന്നുകിൽ Unreferenced മാറ്റുക അല്ലങ്കിൽ എവിടാണു തെളിവു വേണ്ടതെന്നു പറയുക. തെളിവു കണ്ടെത്താൻ ഈ ലേഖനത്തിന്റെ കാര്യത്തിൽ താരതമ്യേന എളുപ്പമാണ്‌(അല്പം സമയം എടുത്താൽ കൂടി)--പ്രവീൺ:സംവാദം‍ 03:59, 10 നവംബർ 2007 (UTC)[മറുപടി]


ഫീച്ചേർഡ് ഫലകം മാറ്റുന്നതു്[തിരുത്തുക]

ഈ ലേഖനം 2006 മാർച്ച് 28 നു് തിരഞ്ഞെടുത്ത ലേഖനം ആയിരുന്നു. പിന്നെ എന്തിനാണു് ഫീച്ചേർഡ് ഫലകം മാറ്റുന്നതു്. അനാവശ്യമായ നയങ്ങൾക്ക് വിക്കിപീഡിയയിൽ തുടക്കമിടരുതു്. ഇക്കണക്കിനു പോയാൽ 3 വർഷം കഴിയുമ്പോൾ അന്നത്തെ ഭരണാധികാരികൾ ഇപ്പ്പൊഴത്തെ ഫീച്ചേർഡ് ലേഖനങ്ങളിൽ നിന്നൊക്കെ, അപ്പോഴത്തെ നിലവാരം ഇല്ലെന്നു പറഞ്ഞ് ഫലകം നീക്കം ചെയ്യുമല്ലോ. ഇതേ പോലെ പണ്ടത്തെ പല ലേഖനഗ്ങളിൽ നിന്നും ഫീച്ചേർഡ് ഫലകം മാറ്റുന്നതു് കണ്ടു.

വിക്കിപീഡിയയുടെ വളർച്ചയുടെ ഭാഗമാണു്, തുടക്കകാലത്തു് അന്നത്തെ നിലവാരത്തിൽ ഉള്ള മികച്ച ലേഖനങ്ങളെ ഫീച്ചേർഡ് ആക്കുക എന്നതു്. അതിനെ ഇന്നുള്ള നിലവാരം വെച്ചു് അളക്കരുതു്. ഇതിനു നിലവാരം കുറവാനൂ് എന്നു തോന്നുകയാണെകിൽ ഇതു് നന്നാക്കിയെടുക്കയാണു് വേണ്ടതു്. അല്ലാതെ കൊടുത്ത അവാർഡ് തിരിച്ചു വാങ്ങിക്കുകയല്ല. --Shiju Alex|ഷിജു അലക്സ് 04:27, 3 മാർച്ച് 2009 (UTC)[മറുപടി]

ഫീച്ചേർഡ് ഫലകം ലേഖനത്തിൽ നിന്നും നീക്കം ചെയ്തിട്ടില്ല. ലേഖനത്തിന്റെ താഴെ കിടന്നിരുന്ന ഫലകം ലേഖനത്തിന്റെ മുകളിലേക്ക് മാറ്റുകയാണ് ഐ.പി. ചെയ്തത്. അത് വാണ്ടലാണെന്ന് കരുതി സുനിൽ നീക്കം ചെയ്തതാവാനാണ് സാധ്യത. തെരെഞ്ഞെടുക്കാത്ത ഒരു താളിൽ ഫീചേർഡ് ഫലകം ചേർത്തത് മാത്രമെ പണ്ട് നീക്കം ചെയ്തിരുന്നുള്ളൂ. അത് ഇന്ദിരാഗാന്ധി എന്ന ലേഖനത്തിലാണ്. അത് നീക്കം ചെയ്യുന്നതിനു മുൻപ് വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ലേഖനങ്ങൾ, സംവാദം:ഇന്ദിരാ_ഗാന്ധി എന്നീ താളുകളിൽ സൂചിപ്പിച്ചിരുന്നു. ഏകദേശം 2 മാസം കഴിഞ്ഞ് നീക്കം ചെയ്യുന്നത് വരെ ഒരു അഭിപ്രായവും വന്നില്ല. ശേഷം വന്ന കമന്റുകളിൽ നീക്കം ചെയ്യാതിരിക്കാനുള്ള ഒരു കാരണവും കാണിച്ചിട്ടുമില്ല. --സാദിക്ക്‌ ഖാലിദ്‌ 06:23, 3 മാർച്ച് 2009 (UTC)[മറുപടി]
ഇത് എന്റെ തെറ്റായിരുന്നു.. ഒരു ഐ.പി. ഈ ലേഖനത്തിൽ ഫീച്ചേർഡ് ചേർത്തതായിക്കണ്ടു.. അപ്പോൾത്തന്നെ റിവർട്ട് ചെയ്തു.. പിന്നീട് നോക്കിയപ്പോഴാണ് സത്യാവസ്ഥ മനസിലായത്. ഒരു മിനിറ്റിനുള്ളിൽത്തന്നെ പഴയപടി ആക്കുകയും ചെയ്തിരുന്നു.. --Vssun 06:40, 3 മാർച്ച് 2009 (UTC) (ഷിജു ഈ സം‌വാദം തുടങ്ങുന്നതിനു മുൻപുതന്നെ.. ) --Vssun 06:41, 3 മാർച്ച് 2009 (UTC)[മറുപടി]

'ചണ്ഡാംശു'-വിന്റെ സംഖ്യ[തിരുത്തുക]

നിശ്ചയമില്ലാത്ത കാര്യത്തില്‌ വിഡ്ഡിത്തം എഴുന്നെള്ളിക്കയാണോ എന്നറിയല്ല, എന്നാലും വിഷയം മനസ്സിലാക്കാന്‌ ശമിച്ചപ്പോള്‌ തോന്നിയ ഒരു സംശയം ചോദിക്കുന്നു: "ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)" എന്നു കൊടുത്തിരിക്കുന്നത് ശരിയാണോ? 'ചണ്ഡാംശു'-വില്‌ ഒടുവിലത്തെ വ്യഞ്ജനം 'ശ' അല്ലേ? 'ശ'യുടെ വില 5 അല്ലേ ആകേണ്ടത്. അപ്പോള്‌ ചണ്ഡാംശുവിന്റെ സംഖ്യയായി 636-നു പകരം 536 ആല്ലേ വേണ്ടത്?Georgekutty 07:09, 18 ഫെബ്രുവരി 2010 (UTC)[മറുപടി]

ജോർജുകുട്ടി പറഞ്ഞതു ശരിയാണു്. 'ചണ്ഡാംശു' 536 ആണു്. താഴെ 'ചണ്ഡാംശുചന്ദ്രാധമകുംഭിപാല" എന്നിടത്തു് ശ 5 ആണെന്നു കൊടുത്തിട്ടുണ്ടു്. ആദ്യം എഴുതിയതു തെറ്റാണു്. തിരുത്താം. Umesh | ഉമേഷ് 12:05, 18 ഫെബ്രുവരി 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പരൽപ്പേര്&oldid=4025886" എന്ന താളിൽനിന്ന് ശേഖരിച്ചത്