Jump to content

സംവാദം:ധൂമകേതു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധൂമകേതുക്കൾ സൂര്യനേ മാത്രമല്ലല്ലോ പ്രദക്ഷിണം വെക്കുന്നത്? --ജ്യോതിസ് 15:32, 28 ഒക്ടോബർ 2007 (UTC)[മറുപടി]

മകേതുക്കൾ ഉണ്ടാവുന്നത് സൗരയൂഥത്തിനു പുറത്താണ്. സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഇടയ്ക്കെങ്കിലും ഒരു കോമ (അന്തരീക്ഷം), വാല് എന്നിവയിൽ ഏതെങ്കിലും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു എന്ന് പറയുന്നത്. ഇതു രണ്ടും സിങ്ക് ആകുന്നുണ്ടോ.? --എഴുത്തുകാരി സം‌വദിക്കൂ‍ 07:00, 15 ജനുവരി 2010 (UTC)[മറുപടി]
സിങ്കിനെന്താ കുഴപ്പം? പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും പുറത്തായ കുയ്പർ വലയത്തിലാണ്‌ ഇവ ഉദ്ഭവിക്കുന്നത് -- റസിമാൻ ടി വി 09:41, 15 ജനുവരി 2010 (UTC)[മറുപടി]

എഴുത്തുകാരി : താങ്കളുടെ സംശയും തീർച്ചയായും ശരിയാണ്. ധൂമകേതുക്കൾ വരുന്നത് സൗരയൂഥത്തിന് ഉള്ളിൽ നിന്നുതന്നെയാണ്. സാധാരണ ഗതിയിൽ സൗരയൂഥം എന്ന് വിവക്ഷിച്ചിരുന്നത് സൂര്യനും അതിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമാണ്. അങ്ങനെ നോക്കിയാൽ നെപ്ട്യൂൺ വരെയാണ് സൗരയൂഥം എന്ന് പറയാം. ധൂമകേതുക്കൾ വരുന്നതാകട്ടെ നെപ്ട്യൂണിനും വെളിയിൽ നിന്നുമാണ്. എന്നാലാൽ സൂര്യന്റെ ഗുരുത്വാകർഷണത്താൽ ബന്ധിക്കപ്പെട്ട് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നവസ്തുക്കളെല്ലാം സൗരയൂഥത്തിന്റെ ഭാഗംതന്നെയാണ്. അപ്പോൾ നെപ്ട്യൂണിൽനിന്നും ഏകദേശം ഒരു പ്രകാശവർഷം അകലെ ഊർട്ട് മേഘം വരെ സൗരയൂഥം വ്യാപിച്ചു കിടക്കുന്നു. ആങ്ങനെ നോക്കുമ്പോൾ ധൂമകേതുക്കൾ വരുന്നത് സൗരയൂഥത്തിന് ഉള്ളിൽ നിന്നുതന്നെയാണ്. ലേഖനം തിരുത്തിയിട്ടുണ്ട്. എൻ സാനു (സംവാദം) 03:01, 1 നവംബർ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ധൂമകേതു&oldid=4025530" എന്ന താളിൽനിന്ന് ശേഖരിച്ചത്