Jump to content

സംവാദം:ഡബ്ബാവാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിലെ “ഡബ്ബാവാലകൾക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം“ എന്ന ഭാഗം തിരുത്തി എഴുതിയിട്ടുണ്ട്. പഴയ പതിപ്പ് താഴെ ചേർത്തിട്ടുണ്ട്. ആവശ്യമെങ്കിൽ പുനഃസ്ഥാപിക്കുമല്ലോ. യോജിച്ച ഏതെങ്കിലും ഒരു ഭാഗം മാത്രം സൂക്ഷിക്കാം. നന്ദി. --Viswam 21:41, 2 മാർച്ച് 2008 (UTC)[മറുപടി]

ഡബ്ബാവാലകൾക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം[തിരുത്തുക]

സമയം പ്രവൃത്തി
09.30 - 10.30 നമ്മളിപ്പോൾ അവർക്കൊപ്പം അന്ധേരിയിൽ ആണ്. ഈ സമയത്തിന്റെ ഉള്ളിൽ അന്ധേരിയിലെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മെസ്സുകളിൽ നിന്നുമൊക്കെ (വീടുകളിൽ നിന്നുമാത്രമല്ല നമ്മൾ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ ഭക്ഷണം എത്തിക്കും. നമ്മൾ ഭക്ഷണം തയ്യാറാക്കിയിട്ടില്ലെങ്കിൽ‍, വീടുകളിൽ ഉണ്ടാക്കുന്ന നല്ല ഭക്ഷണം തന്നെ ഏർപ്പാടാക്കി കൊണ്ടുതരും) ഡബ്ബകൾ ശേഖരിക്കുന്നു. അവയൊക്കെ അന്ധേരി സ്റ്റേഷനിലേക്ക്. അവിടെ വച്ച് അവയൊക്കെ ലക്ഷ്യസ്ഥാനത്തിനനുസരിച്ച് വേർതിരിച്ച് വയ്ക്കുന്നു.
10:30 - 11.20 ഈ സമയം പ്രധാനമായും യാത്രാ സമയം ആണ്. തടികൊണ്ടുണ്ടാക്കിയ റാക്കുകളിൽ ഡബ്ബകളും അടുക്കിവച്ച് ലഗേജ്/ഗുഡ്സ് കമ്പാർട്ടുമെന്റിലും ജനറൽ കമ്പാർട്ടുമെന്റിലുമായി ഡബ്ബാവാലകൾ നീങ്ങുന്നു. തിരക്കുപിടിച്ച ട്രെയിനിൽ ഒരുപാടു കടമ്പകൾ താണ്ടിയാണ് അവർ അന്നമെത്തിക്കുന്നത്.
11:20 - 12.30 ചർച്ച് ഗേറ്റ് സ്റ്റേഷൻ. മറ്റു പല പ്രദേശങ്ങളിൽ‍ നിന്നുമായി വന്ന ഡബ്ബകൾ ഒക്കെ ചേർത്ത് ലക്ഷ്യസ്ഥാനത്തിനനുസരിച്ച് ഇവിടെ തരം തിരിക്കുന്നു. ഇതേ സമയം ഗ്രാന്റ് റോഡിലും ലോവർ പരേലിലും ഇത് പോലെ സംഭവിക്കുന്നു. പക്ഷെ സിംഹഭാഗവും ചർച്ച് ഗേറ്റിലെ സ്റ്റേഷനിലാണ് തരം തിരിയുക. ഇവിടെ നിന്നും സൈക്കിളിലും തടി റാക്കുകളിൽ തലചുമടായും കൈവണ്ടികളിലുമായി അതാതു നിരത്തിലെ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക്.
12.30 -‍ 1.00 ഡബ്ബാവാലകളുടെ ഉച്ച ഭക്ഷണസമയം. വീട്ടിൽ ഉണ്ടാക്കി കയ്യിൽ കരുതിയിരുന്ന ഭക്ഷണം അവർ ഒരുമിച്ച് കഴിക്കുന്നു.
1.30 - 2.30 കഴിച്ചുകഴിഞ്ഞ ഡബ്ബകൾ തിരികെ ശേഖരിക്കുന്ന സമയം. (താമസിച്ചുകഴിക്കുന്നവർ 2 ഡബ്ബകൾ കരുതുകയാണ് ചെയ്യാറ്. ഒന്ന് ജോലിസ്ഥലത്ത് തന്നെ സൂക്ഷിക്കും).
2.45 - 3.30 തിരികെ ട്രെയിനിൽ പാട്ടുപാടിയും ചിരിച്ചും കളിച്ചും അവർ തുടങ്ങിയിടത്തേക്ക് തിരികെ പോകുന്നു.
3.30 - 4.00 ഒഴിഞ്ഞ ഡബ്ബകൾ അതാതു വീടുകളിലേക്ക്. വീടിന്റെ കോഡ് ഡബ്ബയിൽ ഉണ്ടാകില്ല. ഡബ്ബാവാല മനസിലാണ് അത് സൂക്ഷിക്കുന്നത്. ടെലഫോണും മറ്റുമൊക്കെ വരുന്നതിനു മുൻപുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളിൽ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു.

ഡബ്ബാവാലകളുമായി ഒരു ദിവസം (“a day with Dabbawala") എന്ന ഒരു സംവിധാനം ഇവർ ഒരുക്കിയിട്ടുണ്ട്. നമുക്ക് അല്ലെങ്കിൽ ചെറിയ ഒരു സംഘത്തിനു അവർക്കൊപ്പം ഒരുദിവസം യാത്ര ചെയ്യാം. ചെറിയ ഒരു ഫീസ്/ഡൊണേഷൻ മതി. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ ഡബ്ബാവാലകൾ‍ തന്നെ ഏർപ്പാടാക്കി തരും. പക്ഷെ അവരുടെ വെള്ളത്തൊപ്പിയും ഒക്കെ വച്ച് ഇവർക്കൊപ്പം “പറന്നു” നീങ്ങണം. അങ്ങനെ ഒരുദിവസം ഇവരോടൊപ്പം ചിലവഴിക്കാൻ ഒരുപാടുപേർ സ്വദേശികളും വിദേശികളുകായി എത്താറുണ്ട്.

പുറമേയ്ക്കുള്ള ലിങ്ക്[തിരുത്തുക]

തോന്യാക്ഷരങ്ങൾ എന്ന ബ്ലോഗിലേയ്ക്കുള്ള ലിങ്ക് വേണോ? അവിടെ നിന്നും ഈ ലേഖനം എടുത്തു എന്നതുകൊണ്ട് ആ ലിങ്കിൻ പ്രസക്തി കൈവരുന്നോ. ആ ബ്ലോഗ് ലേഖനത്തിനേക്കാൾ നിലവാരത്തിൽ ഈ ലേഖനം മുന്നിലല്ലേ? ഇങ്ങനെ പോയാൽ ഒരുപാട് ബ്ലോഗ് ലിങ്കുകൾ ഓരോ ലേഖനത്തിനും ചേർക്കേണ്ടി വരും. -- ശ്രീജിത്ത് കെ 01:50, 3 മാർച്ച് 2008 (UTC)[മറുപടി]

ബ്ലൊഗിലേക്കുള്ള ലിങ്ക് മാറ്റിയിട്ടുണ്ട്. --ഷിജു അലക്സ് 06:03, 3 മാർച്ച് 2008 (UTC)[മറുപടി]


ഒരു നയം എന്ന നിലയിൽ, ഇത്തരം ലിങ്കുകൾ മാറ്റേണ്ടെന്നാണ് എന്റെ അഭിപ്രായം. പരസ്പരം ലിങ്കുകൾ ധാരാളമുണ്ടെങ്കിൽ അത് മൊത്തത്തിൽ സെർച്ച് എഞ്ചിനുകളിലെ റാങ്കുകൾ മെച്ചപ്പെടുത്തും. ഇതിന്റെ ഉപകാരം വിക്കിക്കും പ്രസ്തുതബ്ലോഗുകൾക്കും അതുവഴി മലയാളം ഭാഷയുടെ പ്രചാരണത്തിനുതന്നെയും ലഭിയ്ക്കും. മാത്രമല്ല, ഒരു ലേഖനത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വന്നെത്തുന്ന വായനക്കാരന് അതേ താൽപ്പര്യത്തിലുള്ള മറ്റു ലേഖനങ്ങൾ വായിക്കുവാനുള്ള ഒരു അവസരം കൂടി ഇപ്രകാരം ലഭിയ്ക്കും. (ഈ ഒരു പേജിനെക്കുറിച്ച് ഇത് ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ പ്രായേണ ഇത്തരം സാദ്ധ്യത കൂടുതലാണ്.) --ViswaPrabha (വിശ്വപ്രഭ) 18:59, 18 മാർച്ച് 2008 (UTC)[മറുപടി]

പഴയ പുലികൾ ഒക്കെ വിക്കിയിലേക്കു തിരിച്ചു വരുന്നതിൽ സന്തോഷം--അനൂപൻ 05:19, 3 മാർച്ച് 2008 (UTC)[മറുപടി]

വൃത്തിയാക്കേണ്ടവ,വിക്കിഫൈ[തിരുത്തുക]

ഈ ലേഖനത്തിൽ നിന്നും {{വൃത്തിയാക്കേണ്ടവ}}{{വിക്കിഫൈ}} എന്നീ രണ്ടു ടാഗുകൾ ഒഴിവാക്കിയിട്ടുണ്ട്--അനൂപൻ 06:12, 3 മാർച്ച് 2008 (UTC)[മറുപടി]

ഡബ്ബാവാല എന്നത് ഒരു ഓർഗനൈസേഷനല്ലേ. അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ. ജീവനക്കാരാണ്‌ ഡബ്ബാവാലകൾ എന്നാന്‌ പറയുന്നത് ലേഖനത്തിൽ. അതിന്‌ പ്രസക്തിയില്ല. കാരണം ജീവനക്കാരുടെ കൂട്ടായ്മയാണ്‌ ഡബ്ബാവാലകൾ എന്നറിയപ്പെടുന്നത്. --202.83.54.142 10:56, 26 ജൂൺ 2008 (UTC)[മറുപടി]

ലേഖനത്തിനും വേണ്ടേ സർട്ടിഫിക്കേഷൻ[തിരുത്തുക]

ഈ ലേഖനത്തിൽ ഇനിയും നിരവധി തിരുത്തലുകൾ നടത്തേണ്ടതായി കാണുന്നല്ലോ.... വാചകഘടന, അക്ഷരപ്പിശക്, അവലംബങ്ങൾ... പലതും ചേരാനുണ്ട്. കൃത്യമായി വിക്കിവൽക്കരിച്ച്, വൃത്തിയാക്കി ഈ ലേഖനം അവതരിപ്പിക്കാൻ ഒന്ന് ഒത്ത് ശ്രമിച്ചാലോ...? സിക്സ് സിഗ്മ കിട്ടില്ലെങ്കിലും വൺ സിഗ്മയെങ്കിലും വേണ്ടേ...? --Adv.tksujith (സംവാദം) 02:51, 5 മാർച്ച് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഡബ്ബാവാല&oldid=1197652" എന്ന താളിൽനിന്ന് ശേഖരിച്ചത്