Jump to content

വിശ്വാസവോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനാധിപത്യക്രമം പാലിക്കുന്ന പാർലമെന്റിലോ മറ്റേതെങ്കിലും പ്രതിനിധിസഭകളിലോ സർക്കാർ അവതരിപ്പിക്കുന്ന വിശ്വാസപ്രമേയത്തിന്മേൽ നടക്കുന്ന വോട്ടെടുപ്പാണ് വിശ്വാസവോട്ട്. ഈ വോട്ടിന്റെ അടിസ്ഥാനത്തിൽ വിശ്വാസപ്രമേയം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. വിശ്വാസപ്രമേയത്തിൽ വിജയിക്കുന്ന സർക്കാരിനു അധികാരത്തിൽ തുടരാം. പരാജയപ്പെടുന്ന പക്ഷം സർക്കാരിന് മുന്നിൽ രണ്ടുവഴികളാണുള്ളത്.

  1. രാജിവെക്കുക.
  2. പാർലമെന്റ് പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.

പ്രതിപക്ഷത്തുള്ള ഏതെങ്കിലും രാഷ്ട്രീയകക്ഷിയാണ്‌ വിശ്വാസവോട്ടിനു കാരണമായ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. ഇതിനുമേലുള്ള ചർച്ചകൾക്കു ശേഷമാണ്‌ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. ഭരണത്തിലിരിക്കുന്ന സർക്കാരിന്‌ അധികാരത്തിൽ തുടരാനാവശ്യമായത്ര അംഗങ്ങൾ ഇല്ലെന്നു തെളിയിക്കാനുള്ള ശ്രമമാണ്‌ അവിശ്വാസപ്രമേയത്തിലൂടെ നടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിശ്വാസവോട്ട്&oldid=667255" എന്ന താളിൽനിന്ന് ശേഖരിച്ചത്