Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-05-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിപ്പുലി
പുള്ളിപ്പുലി

മാർജ്ജാരകുടുംബത്തി‍‍ലെ വലിയ പൂച്ചകൾ എന്ന വിഭാഗത്തിലെ ഏറ്റവും ചെറിയ ജീവിയാണ് പുള്ളിപ്പുലി (ഇംഗ്ലീഷ്: Leopard). ഇവയുടെ ശാസ്ത്രീയനാമം പന്തേരാ പാർഡസ് എന്നാണ്. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയുമാണുള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടുവാൻ ഇവയ്ക്കു കഴിയും. ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോ-ചൈന, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലികൾ നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം ഐ.യു.സി.എൻ. ഇവയെ വംശനാശഭീഷണി വരാൻ സാധ്യതയുള്ള ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഛായാഗ്രഹണം: ഡേവിഡ് രാജു