Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-12-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേക്കടി
തേക്കടി

കേരളത്തിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം 777 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.

തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. തേക്കടി തടാകമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: രമേഷ് എൻ.ജി.

തിരുത്തുക