Jump to content

മഹാ വൈദ്യനാഥ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാ വൈദ്യനാഥ ശിവൻ

കർണ്ണാടക സംഗീതത്തിലെ ഒരു പ്രമുഖ രചയിതാവാണ് മഹാ വൈദ്യനാഥ ശിവൻ (തമിഴ്: மஹா வைத்யநாத சிவன்) (1844–1893) ഒന്നിൽ കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച് ഗാനങ്ങൾ ചമയ്ക്കുന്ന രാഗമാലിക ശൈലി വൈദ്യനാഥ അയ്യരുടെ പ്രത്യേകതയായിരുന്നു. ഇങ്ങനെ 72 മേളകർത്താരാഗത്തിലും വൈദ്യനാഥ അയ്യർ കൃതികൾ രചിച്ചിട്ടുണ്ട്.

തമിഴ്നാടിലെ തഞ്ചാവൂരിലുള്ള വിയാച്ചേരി ഗ്രാമത്തിലാണ് മഹാ വൈദ്യനാഥ അയ്യർ ജനിച്ചത്. അച്ഛനായ ദുരൈസ്വാമി അയ്യരായിരുന്നു ബാല്യകാല ഗുരു. പിന്നീട് അയ്യ സഹോദരന്മാരുടേയും വെങ്കടസുബ്ബരായരുടേയും കീഴിൽ തുടർ പഠനം നടത്തി. തമിഴിലും തെലുങ്കിലും കൃതികൾ രചിച്ചിട്ടുള്ള അയ്യരുടെ പ്രശസ്തമായ കൃതികൾ ജനരഞ്ജിനിയിലുള്ള 'പാഹിമാം ശ്രീ രാജരാജേശ്വരി', സരസാംഗിയിലുള്ള നീകെയ ദയരാധു എന്നിവയാണ്

"https://ml.wikipedia.org/w/index.php?title=മഹാ_വൈദ്യനാഥ_അയ്യർ&oldid=1686160" എന്ന താളിൽനിന്ന് ശേഖരിച്ചത്