Jump to content

മഠവൂർ പാറ ഗുഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുഹാക്ഷേത്രത്തിൽ വച്ചിട്ടുള്ളഫലകം
ഗുഹാക്ഷേത്രത്തിൽ വച്ചിട്ടുള്ളഫലകം
ഗുഹാക്ഷേത്രം താഴേനിന്നുള്ള ദൃശ്യം
ഗുഹാക്ഷേത്രം താഴേനിന്നുള്ള ദൃശ്യം

തിരുവനന്തപുരം നഗരത്തിൽ ചെങ്കോട്ടുകോണത്തിനടുത്ത് പാറ തുരന്നുണ്ടാക്കിയ പ്രാചീന ഗുഹാക്ഷേത്രം. ഇതൊരു ശിവക്ഷേത്രമാണ്. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലാണ് ഈ ക്ഷേത്രം. വളരെ പുരാതനമായ ഒരു സംസ്കാരം വിളിച്ചോതുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവന്നിട്ടില്ല്. ക്ഷേത്രത്തിന്റെ തൂണുകളും, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ശ്രികോവിലും ഉള്ളിലെ പിഠവും ശിവലിംഗവുമെല്ലാം പാറ തുരന്നുണ്ടാക്കിയതാണ്. ഇത്തരം ക്ഷേത്രങ്ങൾ കേരളത്തിൽ അപൂർവ്വമാണ്. ഒറിസ്സയിലെ ഖണ്ഡഗിരി- ഉദയഗിരിജൈനസംസ്കാരങ്ങളോട് താരതമ്യപ്പെടുത്താവുന്നതും സമാനതകളുള്ളതുമാണ്.


അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഠവൂർ_പാറ_ഗുഹാക്ഷേത്രം&oldid=2305679" എന്ന താളിൽനിന്ന് ശേഖരിച്ചത്