Jump to content

ഫലകം:Intro 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തുക എന്നോ എഡിറ്റ് എന്നോ വിക്കിപീഡിയയിൽ എവിടെ കണ്ടാലും ശങ്കിക്കേണ്ട. ആ ലേഖനത്തിൽ നിങ്ങൾക്കും മാറ്റം വരുത്താം

എന്താണു വിക്കിപീഡിയ?

തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ഏതു ലേഖനത്തിലും മാറ്റംവരുത്താം

ലോകത്തിന്റെ പലകോണുകളിലിരുന്ന് നിരവധി സന്നദ്ധ സേവകർ വിജ്ഞാനം പങ്കുവച്ച് തയാറാക്കുന്ന സർവ്വ വിജ്ഞാനകോശ സംരംഭമാണു വിക്കിപീഡിയ. ഇവിടെ വരുന്ന എല്ലാ മാറ്റങ്ങളും എല്ലാ കാലത്തേക്കുമായി അതതു പേജുകളുടെ പഴയ രൂപങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കും. പുതിയ മാറ്റങ്ങൾ അപ്പപ്പോൾ ശ്രദ്ധിക്കപ്പെടുന്നു. അപ്രസക്തമായ മാറ്റങ്ങളും വഴിതെറ്റിക്കുന്ന വിവരണങ്ങളും ശരവേഗത്തിൽ തിരുത്തപ്പെടുന്നു.

എനിക്കിവിടെ എങ്ങനെ പങ്കു ചേരാം?

മാറ്റം വരുത്താൻ ശങ്കിക്കാതിരിക്കുകആർക്കും ഏതു താളുകൾ വേണമെങ്കിലും മാറ്റിയെഴുതാം. ധൈര്യത്തോടെ മാറ്റിയെഴുതൂ എന്നു മാത്രമേ ഞങ്ങൾക്കു പറയാനുള്ളു .പക്ഷേ നിങ്ങളുടെ മാറ്റിയെഴുതൽ ഈ സംരംഭത്തെ തകർക്കാനായിരിക്കരുത് ! ഏതെങ്കിലും ലേഖനത്തിൽ വസ്തുതാപരമായോ, വ്യാകരണപരമായോ അതുമല്ലെങ്കിൽ കേവലം അക്ഷരത്തെറ്റുകളായോ എന്തെങ്കിലും കണ്ടാൽ അവ തിരുത്തി തുടങ്ങുക. ഇത്തരം ചെറുതിരുത്തലുകൾ നിങ്ങളെ വിക്കിപീഡിയയുടെ സജീവ പങ്കാളിയാക്കും; സംശയമില്ല.

വിക്കിപീഡിയയെ ആർക്കും തകർക്കാനാവില്ല! ഏതു തരത്തിലുള്ള ആക്രമണത്തെയും ചെറുക്കാൻ സജ്ജമാണ് ഈ സംരംഭം. ലേഖനം മാറ്റിയെഴുതുമ്പോൾ ഒരു പിഴവു പറ്റിയാലും വ്യസനിക്കേണ്ട എന്നർത്ഥം. അപ്പോൾ ധൈര്യമായിത്തുടങ്ങുക. ഈ സംരംഭത്തെ അറിവിന്റെ അവസാനവാക്ക് എന്ന നിലയിലേക്കുയർത്താനുള്ള എളിയ ശ്രമങ്ങളിൽ പങ്കാളിയാവുക.

ആദ്യ പരീക്ഷണം എവിടെ തുടങ്ങണം:

വിക്കിപീഡിയയിൽ നിങ്ങളുടെ പരീക്ഷണങ്ങൾ നടത്താനുള്ള ഏറ്റവും പറ്റിയ സ്ഥലമാണ് എഴുത്തുകളരി. ഈ താളിലെത്തി മുകളിൽ കാണുന്ന തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തുടങ്ങുക. എന്തെങ്കിലും ടൈപ് ചെയ്തു നോക്കൂ. എന്നിട്ട് താഴെ ഇടതു വശത്തായി കാണുന്ന താൾ സേവ് ചെയ്യുക എന്ന ടാബിൽ അമർത്തുക.
...അതല്ലെങ്കിൽ എങ്ങനെയുണ്ടെന്നു കാണുക എന്ന ടാബിൽ അമർത്തിയാൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യപ്പെടുന്നതിനു മുൻപ് അതെങ്ങനെയുണ്ടെന്നു വിലയിരുത്താം.
"https://ml.wikipedia.org/w/index.php?title=ഫലകം:Intro_1&oldid=1434888" എന്ന താളിൽനിന്ന് ശേഖരിച്ചത്