Jump to content

പെരുവാരിപള്ളം അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുവാരിപള്ളം അണക്കെട്ട്
പെരുവാരിപള്ളം അണക്കെട്ട്
പെരുവാരിപള്ളം അണക്കെട്ട്
നദി കുരിയാർകുട്ടി
Creates പെരുവാരിപള്ളം റിസർവോയർ
സ്ഥിതി ചെയ്യുന്നത് പറമ്പിക്കുളം, പാലക്കാട് ജില്ല, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് തമിഴ്നാട് PWD
നീളം 466 m
ഉയരം 27.74 m
തുറന്നു കൊടുത്ത തീയതി 1971
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°26′51.1224″N 76°46′1.6716″E / 10.447534000°N 76.767131000°E / 10.447534000; 76.767131000
സർകാർപതി പവർ ഹൗസ് , പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര[1] ,[2] ,[3] ത്തിലെ തൂണക്കടവിൽ ആണ് പെരുവാരിപള്ളം [4] അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി [5] യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത തൂണക്കടവ് അണക്കെട്ടു [6] മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .

വൈദ്യുതി ഉത്പാദനം[തിരുത്തുക]

3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[7] , [8]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[9], [10]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.

ജലം പങ്കിടൽ[തിരുത്തുക]

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്.

കൂടുതൽ കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "Parambikulam Tiger Reserve-". www.parambikulam.in.
  2. "Parambikulam Tiger Reserve -". www.keralatourism.org.
  3. "Parambikulam Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-07.
  4. "Peruvaripallam Dam D00887-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Parambikulam Aliyar Major Irrigation Project JI02563-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Tunacadavu Dam D00214-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  7. "SARKARPATHY TUNNEL-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Sarkarpathy Tunnel-". www.parambikulam.in.
  9. "Sarkarpathy Power House PH00128-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  10. "Sarkarpathy Power House-". www.parambikulam.in.