Jump to content

പല്ലശ്ശേന പഴയകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പാലക്കാട്‌ ജില്ലയിലെ പല്ലശ്ശേന എന്ന ഗ്രാമത്തിലാണ് പ്രസിദ്ധമായ മീൻകുളത്തി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട്‌ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ദേവി ക്ഷേത്രമാണ് ഇത്. പല്ലശ്ശേനയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് മീൻകുളത്തി ഭഗവതി ക്ഷേത്രം. പഴയകാവ് എന്ന പേരിലും ഈ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നു. മധുര മീനാക്ഷി ചൈതന്യമായ മീൻകുളത്തി ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. സർവ ഐശ്വര്യദായിനിയും ഇഷ്ടവരദായിനിയും ദുഃഖനാശിനിയുമാണ് ഇവിടുത്തെ ഭാഗവതിയായ മീൻകുളത്തിയമ്മ എന്നാണ് വിശ്വാസം. നൂറ്റാണ്ടുകൾക്കുമുമ്പ് തമിഴ്നാട്ടിൽ നിന്നും കുടിയേറിയ വീരശൈവ മന്നാടിയാർ വംശത്തിൽപ്പെട്ട മൂന്ന് കുടുംബങ്ങൾ മധുരയിലെ മീനാക്ഷി ദേവിയെ ആരാധിച്ചിരുന്നതായി പാരമ്പര്യമുണ്ട്. ഗണപതി, പാർവതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി തുടങ്ങിയ ഉപദേവതകളുമുണ്ട്.

"https://ml.wikipedia.org/w/index.php?title=പല്ലശ്ശേന_പഴയകാവ്&oldid=4007560" എന്ന താളിൽനിന്ന് ശേഖരിച്ചത്