നിക്കി തംബോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nikki Tamboli
Tamboli in 2023
ജനനം
Nikki Tamboli

(1996-08-21) 21 ഓഗസ്റ്റ് 1996  (27 വയസ്സ്)[1]
തൊഴിൽ
സജീവ കാലം2019–present
അറിയപ്പെടുന്നത്Bigg Boss 14
Fear Factor: Khatron Ke Khiladi 11

നിക്കി തംബോലി (ജനനം 21 ഓഗസ്റ്റ് 1996) പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷ സിനിമകളിൽ അഭിനയിക്കുകയും , ഹിന്ദി ടെലിവിഷൻ ഷോകൾ പങ്കെടുക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ നടിയാണ്.[2] അവർ ബിഗ് ബോസ് 14 പോലുള്ള റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ആ ഷോയിൽ അവർ രണ്ടാം റണ്ണർ അപ്പ് ആയി ആയിരുന്നു. ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 എന്ന ഷോയിലും അവർ പങ്കെടുത്തിട്ടുണ്ട്.[3][4]

ആദ്യകാല ജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ 1996 ഓഗസ്റ്റ് 21 ന് ഒരു മറാത്തി കുടുംബത്തിലാണ് നിക്കി തംബോലി ജനിച്ചത്.[5][1]

കരിയർ[തിരുത്തുക]

സീ കോമഡി ഷോയിൽ താംബോലി

ഒരു മോഡലായാണ് അവർ തൻ്റെ കരിയർ ആരംഭിച്ചത്. 2019-ൽ തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗഡിലോ ചിത്തകൊടുഡുവിൽ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്.[6][7]

തംബോലി പിന്നീട് ആക്ഷൻ ഹൊറർ ചിത്രമായ കാഞ്ചന 3 യിലെ ദിവ്യയായി തമിഴിൽ അരങ്ങേറ്റം കുറിച്ചു.[8][9] അവരുടെ മൂന്നാമത്തെ ചിത്രം തെലുങ്കിലെ തിപ്പാറ മീസം എന്ന ചലച്ചിത്രമായിരുന്നു. അതിൽ അവർ മൗനികയായി അഭിനയിച്ചു.[10]

2020-ൽ അവർ ബിഗ് ബോസ് 14 എന്ന ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു.[11][12][13] ഈ ഷോയിലെ അവരുടെ പ്രവർത്തനത്തിനിടയിൽ വളരെയധികം പ്രശസ്തിയും അഭിനന്ദനവും അവർ നേടി.[14][15][16]

2021-ൽ കളേഴ്‌സ് ടിവിയുടെ സ്റ്റണ്ട് അധിഷ്‌ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11-ൽ അവർ പങ്കെടുത്തു. കേപ് ടൗണിലാണ് ഇത് ചിത്രീകരിച്ചത്. ഈ മൽസരത്തിൽ അവർ പത്താം സ്ഥാനത്തായിരുന്നു.[17] റിയാലിറ്റി ഷോകൾക്ക് പുറമെ ടി-സീരീസ് , സരേഗമ , ദേശി മ്യൂസിക് ഫാക്ടറി തുടങ്ങിയ യൂറ്റുബ് ചാനലുകളുമായി സഹകരിച്ച് അവർ നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

2022-ൽ ഭാരതി സിംഗ് , ഹാർഷ് ലിംബാച്ചിയ എന്നിവർ അവതാരകരായ കളേഴ്‌സ് ടിവിയുടെ ഗെയിം ഷോ ദി ഖത്ര ഖത്ര ഷോയിൽ അവർ പങ്കെടുത്തിരുന്നു.[18][19]

മാധ്യമങ്ങളിൽ[തിരുത്തുക]

2020-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ "ടെലിവിഷനിലെ ഏറ്റവും അഭിലഷണീയമായ സ്ത്രീകൾ" എന്ന പട്ടികയിൽ തംബോലി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പട്ടികയിൽ അവർ എട്ടാം സ്ഥാനത്തായിരുന്നു.[20]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ നിക്കി തംബോലി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

  1. 1.0 1.1 "Bigg Boss 14 Grand Premiere Episode: Nikki Tamboli Flirts With Salman Khan On Stage, Here's All You Need To Know About Her". 3 October 2020.
  2. "Tamil film 'Kanchana 3' hits the jackpot, mints Rs 100-crore in a week". The Economic Times. 27 April 2019. Retrieved 26 September 2019.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Nikki Tamboli is second Bigg Boss 14 contestant, says she will break hearts on Salman Khan's show. Watch". Hindustan Times (in ഇംഗ്ലീഷ്). 3 October 2020. Retrieved 8 October 2020.
  4. "Khatron Ke Khiladi 11: Contestants this season". The Times of India (in ഇംഗ്ലീഷ്). 27 April 2021. Retrieved 26 October 2021.
  5. "Bigg Boss 14: Who is Nikki Tamboli? Here's all you should know about the actress". 30 September 2020. Archived from the original on 7 September 2021. Retrieved 7 September 2021.
  6. "'Chikati Gadilo Chithakotudu': The Adult comedy to hit the screens on this day". The Times of India.
  7. "Watch: Director Santhosh P Jayakumar unveils the seductive and bold trailer of 'Chikati Gadilo Chithakotudu'". The Times of India.
  8. "Raghava Lawrence To Revive Muni Franchise, Confirms Fourth Film". silverscreenindia.in. 24 August 2017.
  9. "Raghava Lawrence starrer Kanchana 3 to kick off next month". The New Indian Express.
  10. Kavirayani, Suresh (7 February 2019). "Sree Vishnu's Thipparaa Meesam's first look". Deccan Chronicle.
  11. "Who Is Nikki Tamboli? These HOT PICS Of Bigg Boss 14 CONFIRMED Contestant Prove That She Will Raise OOMPH In Salman Khan's Show This Year!". ABP Live. 23 September 2020.
  12. "Bigg Boss 14 contestant Nikki Tamboli: Know more about her films, boyfriend and more". The Times of India. 3 October 2020.
  13. "Exclusive – Want to look patakha on Bigg Boss 14; have hired three stylists and carrying 18 lehengas: Nikki Tamboli". The Times of India. 12 October 2020.
  14. "bigg-boss-applauds-nikki-tamboli-for-behaving-like-a-winner-since-day-1-new". India Today. 20 February 2021. Retrieved 20 February 2021.
  15. "bigg-boss-14-contestant-nikki-tamboli-appreciated-by-toofani-seniors". seelatest. 11 October 2020. Retrieved 11 October 2020.
  16. "bigg-boss-14-nikki-tamboli-impressed-everyone-from-salman-khan-to-ekta-kapoor-here-s-why-she-deserves-to-win". Hindustan Times. 16 February 2021. Retrieved 16 February 2021.
  17. "Nikki Tamboli opens up on being eliminated from 'Khatron Ke Khiladi 11'". DNA India (in ഇംഗ്ലീഷ്). 19 July 2021. Retrieved 26 October 2021.
  18. "nikki-tamboli-pratik-sehajpal-new-bffs-in-town-their-sizzling-chemistry-on-the-khatra-khatra-show-makes-fans-call-them-perfect-couple". spotboye. 29 March 2022. Retrieved 29 March 2022.
  19. "Conman Sukesh Gifted Gucci Bag, Rs 3.5 Lakh Cash to Nikki Tamboli; Chahat Khanna Given Versace Watch: Report". News18 (in ഇംഗ്ലീഷ്). Retrieved 2022-09-15.
  20. "Meet The Times 20 Most Desirable Women on Television 2020". Times of India. Retrieved June 12, 2021.
"https://ml.wikipedia.org/w/index.php?title=നിക്കി_തംബോലി&oldid=4082714" എന്ന താളിൽനിന്ന് ശേഖരിച്ചത്