Jump to content

തൂമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂമ്പ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നു

മണ്ണ് ഇളക്കാൻ ഉപേയാഗിക്കുന്ന ഉപകരണമാണ് തൂമ്പ. ചതുരത്തിൽ ഉള്ള ഉറപ്പേറിയ ഉരുക്ക് പാളിയാണ് തൂമ്പയുടെ പ്രധാനഭാഗം. ഏറെക്കുറെ ചതുരാകൃതിയിലുള്ള ഇതിന്റെ ഒരുവശം മൂർച്ചയുള്ള വീതിയുള്ള ഭാഗമായിരിക്കും. ഇതിനു തൊട്ടെതിർവശത്ത് ഒരു ദ്വാരം ഉണ്ടായിരിക്കും. ഈ ദ്വാരത്തിലൂടെ തടി കൊണ്ടു നിർമിച്ച ഒരു പിടി ഉറപ്പിച്ചിരിക്കും. തൂമ്പക്കൈ, താഴി എന്നിങ്ങനെയുള്ള പേരുകളിൽ ഈ പിടി അറിയപ്പെടുന്നു. പറമ്പ് കിളയ്ക്കുക, കൂടിക്കിടക്കുന്ന മണ്ണ്, ചരൽ തുടങ്ങിയവ നീക്കം ചെയ്യുക, നിരപ്പാക്കുക എന്നീ ആവശ്യങ്ങൾക്ക് തൂമ്പ ഉപയോഗിക്കുന്നു.

പലതരം തൂമ്പകൾ[തിരുത്തുക]

  • കൈക്കോട്ട്
  • മൺ‌വെട്ടി അഥവാ പടന്ന
  • മമ്മട്ടി - വീതിയേറിയ ഈ തൂമ്പ മണൽ കോരുവാനും പുല്ലു ചെത്തുവാനുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=തൂമ്പ&oldid=3825093" എന്ന താളിൽനിന്ന് ശേഖരിച്ചത്