Jump to content

തിങ്കൾ (ദിവസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിങ്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഞായറാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് തിങ്കളാഴ്ച. ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ആഴ്ചയിലെ രണ്ടാമത്തെ ദിവസമാണ്.

എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ആഴ്ചയിലെ ആദ്യ ദിവസമാണ് തിങ്കളാഴ്ച. പല സംസ്കാരങ്ങൾ പരിശോധിച്ചാലും തിങ്കളാഴ്ച ആഴ്ചയിലെ ആദ്യ ദിവസമാണെന്ന് കാണാം. ഉദാഹരണമായി ചൈനീസിൽ xingqi yi (星期一) എന്നാൽ ആഴ്ചയിലെ ആദ്യ ദിവസം എന്നാണ്. ഗ്രിഗോറിയൻ, ഗ്രീക്ക്, സിറിയക് കലണ്ടറുകളിൽ ഈ ദിവസം ആദ്യ ദിനം എന്ന അർത്ഥമാണ് കൈക്കൊള്ളുന്നത്. ഐസ്ഒ 8601 പ്രകാരവും തിങ്കളാഴ്ച ആഴ്ചയിലെ ആദ്യ ദിവസമാണ്.

ആധുനിക കാലഘട്ടത്തിലാകട്ടെ ജോലി സംബന്ധമായ കാര്യങ്ങളിൽ തിങ്കളാഴ്ച ആദ്യ ദിവസമായി കണക്കാക്കപ്പെടുന്നു. വാരാന്ത്യത്തിനു ശേഷം മുതിർന്നവർ ജോലിക്കും കുട്ടികൾ സ്കൂളിലേക്ക് പഠനത്തിനും തിരിച്ചെത്തുന്ന ഈ ദിവസമാണ്.

"https://ml.wikipedia.org/w/index.php?title=തിങ്കൾ_(ദിവസം)&oldid=1679812" എന്ന താളിൽനിന്ന് ശേഖരിച്ചത്