Jump to content

ചീഫ് വിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വാഭാവം പാർളമെന്റിലും നിയമസഭയിലും നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാഷ്ട്രീയ പാർട്ടികളും നിയമിക്കുന്ന വ്യക്തിയാണ് ചീഫ് വിപ്പ്. സഭയിൽ നിർണായക ഘട്ടം ഉണ്ടാകുമ്പോൾ വിപ്പ് നൽകുകയാണ് ജോലി. ഇന്ത്യയിൽ വിപ്പ് എന്ന ആശയം കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും കൈമാറിക്കിട്ടിയതാണ്. എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പാർട്ടിയുടെ അച്ചടക്കത്തിനും പെരുമാറ്റത്തിനും ഉത്തരവാദിത്തമുള്ള ഒരു വിപ്പിനെ നിയമിക്കുന്നു . സാധാരണയായി, ചില വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പാർട്ടി അംഗങ്ങളോട് നിർദ്ദേശിക്കുകയും മുതിർന്ന പാർട്ടി അംഗങ്ങളുടെ നിർദ്ദേശപ്രകാരം വോട്ടുചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.  എന്നാൽ, വിപ്പ് സംവിധാനം ഉപയോഗിച്ച് ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലുള്ള ചില കേസുകളിൽ ആർക് വോട്ട് ചെയ്യണം എന്ന് എംഎൽഎ യോടോ എംപി നിർദേശിക്കാൻ ആവില്ല. കേരളത്തിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകിയത് അധിക ബാധ്യതയാണ് എന്ന നിലക്ക് വിമർശനങ്ങൾക്ക് കാരണമായി.

"https://ml.wikipedia.org/w/index.php?title=ചീഫ്_വിപ്പ്&oldid=3561511" എന്ന താളിൽനിന്ന് ശേഖരിച്ചത്