Jump to content

കൃഷ്ണാ നീ ബേഗനെ ബാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കന്നട ഭാഷയിൽ രചിക്കപ്പെട്ട ഒരു പ്രശസ്തമായ കീർത്തനമാണ് കൃഷ്ണാ നീ ബേഗനെ ബാരോ. യമുനാ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ കീർത്തനം മിശ്ര ചാപ്പ് താളത്തിലാണ് ആലപിക്കുന്നത്. [1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

കൃഷ്‌ണാ നീ ബേഗനേ ബാരോ (അർത്ഥം: കൃഷ്ണാ നീ വേഗം വരൂ)

അനുപല്ലവി[തിരുത്തുക]

ബേഗനേ ബാരോ മുഖവന്നി തോരോ (അർത്ഥം: വേഗം വരൂ, മുഖം ഒന്ന് കാണിയ്ക്കൂ)

ചരണം[തിരുത്തുക]

കാലലന്ദിഗേ ഗജ്ജെ നീലദ ബാവുനി ,

നീലവർണനെ നാട്യവാടുത്ത ബാരോ

ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉംഗുര;

കോരളോളൂ ഹാകിദ വൈജയന്തി മാലേ

കാശീ പീതാംബര കൈയ്യല്ലി കൊളലു

പൂസീത ശ്രീഗന്ധ മയ്യോളൂ ഗമഗമ

തായികേ ബായല്ലീ ജഗവന്നി  തോരീത

ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

(അർത്ഥം:
കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ
അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ
മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉടുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ )

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.karnatik.com/c1298.shtml

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണാ_നീ_ബേഗനെ_ബാരോ&oldid=3528461" എന്ന താളിൽനിന്ന് ശേഖരിച്ചത്