Jump to content

കുടിവീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടിവീരൻ തെയ്യം,മാച്ചിത്തോൽ തറവാട്,ചെറുകുന്ന് കണ്ണൂർ
കുടിവീരൻ

യുദ്ധ ദേവതയായി ആചരിക്കപ്പെടുന്ന ഒരു തെയ്യമാണു കുടിവീരൻ. പൊതുവേ വയനാട്ടു കുലവൻ, കണ്ടനാർകേളൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ കൂടെ കുടിവീരൻ തെയ്യം കെട്ടിയാടുന്നു.

പുരാവൃത്തം[തിരുത്തുക]

ഭൂമിയിൽ ഏറ്റവും വീര്യമുള്ള തറവാട്ടിൽ ജനിച്ച വീരനാണ് കുടി വീരൻ. ആയുധാഭ്യാസത്തിൽ അഗ്രഗന്യനായ വീരൻ ശത്രുക്കൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോൾ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വർഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരൻ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താൻ കടവിൽ മറഞ്ഞു എന്നും അങ്ങനെ വീരൻ കുടിവീരൻ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം. [1]

അവലംബങ്ങൾ[തിരുത്തുക]

  1. തെയ്യപ്രപഞ്ചം, R.C കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=കുടിവീരൻ&oldid=3273900" എന്ന താളിൽനിന്ന് ശേഖരിച്ചത്