കാവ്യ ഥാപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavya Thapar
Kavya in 2023
ജനനം (1995-08-20) 20 ഓഗസ്റ്റ് 1995  (28 വയസ്സ്)[1]
മറ്റ് പേരുകൾKavya Praveen Thapar
കലാലയംThakur College of Science and Commerce
തൊഴിൽActress

കാവ്യ ഥാപ്പർ (ജനനം 20 ഓഗസ്റ്റ് 1995) പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഈ മായ പേരേമിതോ (2018) എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കാവ്യ ഥാപ്പർ ഏക് മിനി കഥ (2021), മിഡിൽ ക്ലാസ് ലവ് ( 2022 ) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈഗിൾ (2024) എന്ന ചലച്ചിത്രം അവരുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒരു ചലച്ചിത്രമാണ്.

ആദ്യകാല ജീവിതം[തിരുത്തുക]

പൊവായിലെ ബോംബെ സ്കോട്ടിഷ് സ്കൂളിൽ നിന്നാണ് ഥാപ്പർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അവർ ഠാക്കൂർ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്സിൽ ബിരുദ പഠനം നടത്തി.[2]

കരിയർ[തിരുത്തുക]

2019 ൽ കാവ്യ ഥാപ്പർ

2013-ൽ ഒരു ഹ്രസ്വ ഹിന്ദി സിനിമയിൽ അഭിനയിച്ചാണ് ഥാപ്പർ തൻ്റെ കരിയർ ആരംഭിച്ചത്. പതഞ്ജലി , മേക്ക് മൈട്രിപ്പ് , കോഹിനൂർ തുടങ്ങി നിരവധി പരസ്യങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

അവരുടെ ആദ്യ തെലുങ്ക് ചിത്രമായിരുന്ന ഈ മായ പേരേമിറ്റോ 2018-ലാണ് പുറത്തിറങ്ങിയത്.[3][4][5][6] 2019-ലാണ് അവരുടെ ആദ്യ തമിഴ് സിനിമയായ മാർക്കറ്റ് രാജ എംബിബിഎസ് പുറത്തിറങ്ങിയത്.[7][8][9][6] അവരുടെ അടുത്ത തമിഴ് ചിത്രമായ പിച്ചൈക്കാരൻ 2 വിജയ് ആൻ്റണിക്കൊപ്പമായിരുന്നു.[10][11]

2022 ഒക്ടോബറിൽ അവർ രവി തേജയ്‌ക്കൊപ്പമുള്ള അവരുടെ അടുത്ത തെലുങ്ക് ചിത്രം പ്രഖ്യാപിച്ചിരുന്നു.[12]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Manishi, Cinema (2024-02-13). "Kavya Thapar Biography: Age, Career, Family, Husband, Physical Appearance, Facts, Hobbies, Photos" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2024-03-18.
  2. "The Stunning Kavya Thapar Breaks Through to Become the Lead Actress in Market Raja M.B.B.S". The News Crunch. 14 June 2019. Archived from the original on 11 December 2019. Retrieved 11 December 2019.
  3. "Nani gives voice for Ee Maya Peremito". Deccan Chronicle. 1 July 2018. Archived from the original on 22 September 2018. Retrieved 11 December 2019.
  4. "'Ee Maya Peremito': A typical love story". Telangana Today. 21 September 2018. Archived from the original on 3 July 2019. Retrieved 11 December 2019.
  5. "Ee Maya Peremito". The Times of India. Archived from the original on 7 July 2019. Retrieved 23 January 2024.
  6. 6.0 6.1 "Kavya Thapar opposite Vijay Antony!". Sify. 3 August 2019. Archived from the original on 11 December 2019. Retrieved 11 December 2019.
  7. "Market Raja MBBS to release on November 29!". Sify. Archived from the original on 11 December 2019. Retrieved 11 December 2019.
  8. "'Market Raja MBBS' movie review: This Arav-starrer neither has a script nor a purpose". The Hindu. 29 November 2019. Archived from the original on 3 December 2019. Retrieved 11 December 2019.
  9. "Market Raja MBBS review: Dr Raja does not compute comedy". Deccan Chronicle. 2 December 2019. Archived from the original on 10 December 2019. Retrieved 11 December 2019.
  10. "Kavya Thapar's next with Vijay Antony". The Times of India. 3 August 2019. Archived from the original on 23 August 2019. Retrieved 11 December 2019.
  11. "Kavya Thapar bags her second film". Deccan Chronicle. 3 August 2019. Archived from the original on 11 December 2019. Retrieved 11 December 2019.
  12. "'Ek Mini Katha' Actress Kavya Thapar to be seen romancing Mass Maharaja Ravi Teja In his next – deets Inside!"". The Times of India. 6 October 2022. Archived from the original on 23 October 2022. Retrieved 23 January 2024.
"https://ml.wikipedia.org/w/index.php?title=കാവ്യ_ഥാപ്പർ&oldid=4082194" എന്ന താളിൽനിന്ന് ശേഖരിച്ചത്