Jump to content

കവാടത്തിന്റെ സംവാദം:ജ്യോതിഃശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോതിശാസ്ത്രകവാടത്തെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങൾ (ലേ ഔട്ട് സംബന്ധമായതു്, കവാടത്തിലെ തെറ്റുകൾ തുടങ്ങിയ) മാത്രം ഇവിടെ ചർച്ച ചെയ്യുക. ബാക്കി ജ്യോതിശാസ്ത്രകവാട സംബന്ധിയായ വിഷയങ്ങളൊക്കെ വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം എന്ന താളിൽ ചർച്ച ചെയ്യുക



തിരഞ്ഞെടുത്ത ലേഖനം? --ജുനൈദ് (സം‌വാദം) 04:17, 13 ജൂലൈ 2009 (UTC)[മറുപടി]

സൂപ്പർനോവ ആയിരിക്കും നല്ലതെന്നാണ്‌ ഷിജുവിന്റെ അഭിപ്രായം. ഞാൻ അതൊന്ന് ശരിയാക്കിയെടുക്കാം. നിങ്ങൾക്കറിയാമോ എന്ന ഭാഗം ശരിയാക്കിയാൽ നന്നായിരുന്നു. -- റസിമാൻ ടി വി 04:22, 13 ജൂലൈ 2009 (UTC)[മറുപടി]

സൂപ്പർനോവ യോജിക്കും എന്നു തോന്നുന്നു. ആവശ്യത്തിനുണ്ട് -ജുനൈദ് (സം‌വാദം) 04:29, 13 ജൂലൈ 2009 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ എന്നതിൽ ഒരു സാമ്പിൾ ;) --ജുനൈദ് (സം‌വാദം) 04:36, 13 ജൂലൈ 2009 (UTC)[മറുപടി]

8 മിനിറ്റും 20 സെക്കന്റും അല്ലേ അപ്പോൾ 8.33 മിനിറ്റായിരിക്കും -- റസിമാൻ ടി വി 04:41, 13 ജൂലൈ 2009 (UTC)[മറുപടി]

ഇത്തരം സ്ഥലങ്ങളിൽ മിനിറ്റും സെക്കന്റും ഉപയോഗിച്ചു് പറയുന്നതാണു് ദശാംശം ഉപയോഗിക്കുന്നതിനേക്കാൾ നല്ലതു്.അതാണു് നമ്മൾ ഉദേശിച്ച അർത്ഥം പൂർണ്ണമായി വായനക്കാരിലെത്തിക്കുക --Shiju Alex|ഷിജു അലക്സ് 04:49, 13 ജൂലൈ 2009 (UTC)[മറുപടി]

തിരുത്തലുകൾ നത്തല്ലെ? കവാടത്തിന്റെ ലേഖനങ്ങളിൽ പിഴവുണ്ട്. അവ ഫലകങ്ങളായാണ്‌ കിടക്കുന്നത് അതു മാറ്റണം. --ജുനൈദ് (സം‌വാദം) 04:52, 13 ജൂലൈ 2009 (UTC)[മറുപടി]

ഫലകങ്ങൾ തന്നെയാണു് വേണ്ടത്. --Shiju Alex|ഷിജു അലക്സ് 04:54, 13 ജൂലൈ 2009 (UTC)[മറുപടി]

അല്ല ഷിജൂ ഫലകം:Portal:Astronomy/Did you know ഇങ്ങനെയല്ല Portal:Astronomy/Did you know ഇതാണ്‌ വേണ്ടത്. ഇം വിക്കിശ്രദ്ധിക്കൂ --ജുനൈദ് (സം‌വാദം) 04:56, 13 ജൂലൈ 2009 (UTC)[മറുപടി]

കവാടത്തിന്റെ താളിൽ എല്ലാത്തിന്റെയും മുൻൻപിൽ : (കോളൻ) ചേർക്കണം --ജുനൈദ് (സം‌വാദം) 04:57, 13 ജൂലൈ 2009 (UTC)[മറുപടി]

ഓക്കെ. ഇംഗ്ലീഷ് വിക്കിപോലെ ചെയ്താൽ മതി. --Shiju Alex|ഷിജു അലക്സ് 04:59, 13 ജൂലൈ 2009 (UTC)[മറുപടി]


ഇനിക്കൊന്നും മനസ്സിലായില്ല. ലിങ്കുകളിലൊന്നും ഫലകം കാണുന്നില്ലല്ലോ -- റസിമാൻ ടി വി 05:01, 13 ജൂലൈ 2009 (UTC) ഇപ്പം മൻസ്സിലായീന്നു തോന്നുന്നു -- റസിമാൻ ടി വി 05:02, 13 ജൂലൈ 2009 (UTC)[മറുപടി]

റസിമാൻ, പ്രധാന ലേഖനം Portal:Astronomy/Intro ഇതിലോട്ടു മാറ്റിക്കോളൂ എല്ലാ ശരിയാകും --ജുനൈദ് (സം‌വാദം) 05:04, 13 ജൂലൈ 2009 (UTC)[മറുപടി]


തെരഞ്ഞെടുത്ത ലേഖനവിഭാഗത്തിന്റെ താഴെ ആ ലെഖനത്തിലെക്കു് പോകാനുള്ള കണ്ണി ചേർക്കണം. --Shiju Alex|ഷിജു അലക്സ് 16:17, 14 ജൂലൈ 2009 (UTC)[മറുപടി]

ലിങ്കിട്ടിട്ടുണ്ട് -- റസിമാൻ ടി വി 01:47, 15 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപീടിയിയയിൽ കേരളത്തിലെ ആകാശം കൊടുത്തത് വളരെ മോശമായിപ്പോയി. ഇത് വിക്കിപീഡിയയുടെ ഭൂമിശാസ്ത്രപരമായ പക്ഷപാതരഹിതത്തം എന്ന നയത്തിൽ നിന്നുള്ള വ്യതിചലനം തന്നെയാണ്.--116.68.98.27 14:36, 17 ജൂലൈ 2009 (UTC)[മറുപടി]


ഗ്രഹണം[തിരുത്തുക]

അടുത്ത ദിവസം നടക്കുന്ന ഗ്രഹണവുമായി ബന്ധപ്പെട്ടു് ജ്യോതിശാസ്ത്രകവാടം ഗ്രഹണമയമാക്കിയാലോ?--Shiju Alex|ഷിജു അലക്സ് 08:23, 20 ജൂലൈ 2009 (UTC)[മറുപടി]

അതുവേണോ ?? അങ്ങനെയുള്ള പ്രധാന കാര്യങ്ങൾക്കായി ഒരു ഭാഗം മാറ്റിവച്ചാൽ പോരേ --Ranjith Siji IT Neon Public 12:55, 22 ജൂലൈ 2009 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനവും നിങ്ങൾക്കറിയാമോ എന്നതും കാലിയായല്ലോ? --ജുനൈദ് (സം‌വാദം) 03:29, 1 ഓഗസ്റ്റ്‌ 2009 (UTC)


ചിത്രത്തിന്റെ കാര്യത്തിൽ ആഴ്ച വെച്ചുള്ള ഒരു ടേബിൾ നിർ‌മ്മിച്ച പോലെ, ഇതിനു് രണ്ടിനും മാസം വെച്ചുള്ള ഒരു ടേബിൾ നിർ‌മ്മിക്കണം. --Shiju Alex|ഷിജു അലക്സ് 03:49, 1 ഓഗസ്റ്റ്‌ 2009 (UTC)

മീഡിയവിക്കിയിൽ ഓഗസ്റ്റ് എന്നതിന്റെ അവസാനം ഒരു ക്യാരക്റ്റർ അധികമുണ്ട്, സീറോ വിഡ്ത് നോൺ ജോയിനർ (U+200C) അതായിരുന്നു ഓഗസ്റ്റ് മാസത്തിലേക്ക് തയ്യാറക്കിയതൊന്നും കാണാതിരുന്നത്. --ജുനൈദ് (സം‌വാദം) 03:51, 1 ഓഗസ്റ്റ്‌ 2009 (UTC)

ഒരു ഫലകം[തിരുത്തുക]

ജ്യോതിശാസ്ത്ര സംബന്ധിയായ അടിസ്ഥാന വിഷയങ്ങളുടെ നല്ലൊരു ഫലകമുണ്ടാക്കി, അതിലീ കവാടത്തിലോട്ടുള്ള ലിങ്കുൾപ്പടെയുള്ള ബന്ധപ്പെട്ട കാര്യങ്ങൾ നൽകി, ബന്ധപ്പെട്ട ലേഖനങ്ങളിൽ ചേർക്കുന്നത് ഏറെ ഗുണകരമായിരിക്കും--പ്രവീൺ:സംവാദം 15:34, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രം vs ജ്യോതിഃശാസ്ത്രം അഥവാ ജ്യോതിശ്ശാസ്ത്രം[തിരുത്തുക]

ജ്യോതിശാസ്ത്രം എന്നെഴുതുന്നത് തെറ്റാണെന്ന് തോന്നുന്നു. ജ്യോതിഃശാസ്ത്രം എന്നോ ജ്യോതിശ്ശാസ്ത്രം എന്നോ വേണം. --Naveen Sankar 07:15, 16 ജൂലൈ 2010 (UTC)[മറുപടി]

കുറേ എഴുതിപ്പതിഞ്ഞ ഉപയോഗരീതിയാണ് ജ്യോതിശാസ്ത്രം എന്നത്, ജ്യോതിഃശാസ്ത്രം എന്നെഴുതുന്നത് പണ്ട് കണ്ടിട്ടുണ്ട്. ശ്ശാ ഉപയോഗം ആദ്യമായി കേൾക്കുകയാണ്. സെർച്ച് റിസൾട്ടിന്റെ കാര്യത്തിലും ജ്യോതിശാസ്ത്രത്തിനാണ് മുൻപന്തി. --Vssun (സുനിൽ) 07:26, 16 ജൂലൈ 2010 (UTC)[മറുപടി]
ശബ്ദതാരാവലി ഒന്നു നോക്കൂ.. പ്ളീസ്. വിസർഗസന്ധി എന്ന താളിൽ ചില നിയമങ്ങൾ എഴുതിയിട്ടുണ്ട്. 'ജ്യോതിശ്ശാസ്ത്രം' എന്ന വാക്കിന്റെ ഒരു ഗൂഗിൾ സെർച്ചും ആകാം. സർക്കാരിന്റെ സർവവിജ്ഞാനകോശവും മാതൃഭൂമിയുമൊക്കെ 'ജ്യോതിശ്ശാസ്ത്രം' റിസൽറ്റ് തരും. ഞാൻ മനസ്സിലാക്കുന്നത് 'ജ്യോതിഃശാസ്ത്രം', 'ജ്യോതിശ്ശാസ്ത്രം' എന്നിവ ശരിയും 'ജ്യോതിശാസ്ത്രം' എന്നത് തെറ്റുമാണെന്നാണ്. ഷിജുവിന്റെ മൗനം എന്നെ അതിശയിപ്പിക്കുന്നു.--Naveen Sankar 10:18, 16 ജൂലൈ 2010 (UTC)[മറുപടി]

ഇക്കാര്യത്തിൽ ഷിജുവിന്റെ മൗനത്തിലും ശരിയിലും ഒന്നും ഒരു കാര്യവുമില്ല. മലയാളത്തിന്റെ വ്യാകരണനിയമമസരിച്ച് ശരിയേതാണോ അതുപയോഗിക്കുക. അതിൽ ഷിജുവിന്റെ അഭിപ്രായത്തിനു് എന്ത് പ്രസക്തി? ജ്യോതിശ്ശാസ്ത്രം ആണു് ശരിയെങ്കിൽ അതുപയോഗിക്കുക. വേറെ ഏതെങ്കിലും ആണു് ശരിയെങ്കിൽ അതുപയൊഗിക്കുക.--ഷിജു അലക്സ് 10:54, 16 ജൂലൈ 2010 (UTC)[മറുപടി]

ദയവായി ക്ഷമിക്കൂ. ഷിജുവിനെ ക്ഷോഭിപ്പിക്കാൻ പറഞ്ഞതല്ല. ഈ വിഷയത്തിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ളത് ഷിജുവാണല്ലോ. ഈ സംശയം ആദ്യം ഉന്നയിച്ചപ്പോൾമുതലേ ആധികാരികമായ ഒരു മറുപടി ഷിജുവിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. അത് കാണാഞ്ഞതിലുള്ള നിരാശകൊണ്ടാണ് അങ്ങനെ എഴുതിയത്. --Naveen Sankar 11:06, 16 ജൂലൈ 2010 (UTC)[മറുപടി]

ഇക്കാര്യത്തിൽ വ്യാകരണത്തേക്കാൾ പറയുന്നതെങ്ങനെയെന്നല്ലേ നോക്കണ്ടത്? --ജുനൈദ് | Junaid (സം‌വാദം) 04:14, 17 ജൂലൈ 2010 (UTC)[മറുപടി]

ജുനൈദിന്റെ അഭിപ്രായത്തെ എതിർക്കുന്നു. ശരി ഏതാണ് എന്നാണ് നോക്കേണ്ടത്. വിക്കിപീഡിയരുടെ ഈ മനോഭാവം എന്നാണോ എന്തോ മാറുന്നത്. സംവാദം:നാളന്ദയിൽ പണ്ട് ഞാൻ ഈ രീതിയിൽ കമന്റിയത് വെട്ടിക്കളഞ്ഞതാ. എന്നാലും എനിക്ക് പറയാതിരിക്കാൻ പറ്റുന്നില്ല. (ഞാൻ പറയുന്നത് ശരി എന്ന് ഇതിന് അർഥമില്ല.)--Naveen Sankar 04:39, 17 ജൂലൈ 2010 (UTC)[മറുപടി]

ഈ കാര്യം ഞാൻ മുമ്പേ ഉന്നയിക്കാൻ ഉദ്ദേശിച്ചതാണ്‌; ഇത് അത്ര ഭയങ്കരമായ :) പ്രശ്നമൊന്നുമല്ല എന്ന് കരുതിയാണ്‌. ജ്യോതിശാസ്ത്രം തുടരുന്നതിൽ അപാകമില്ലെന്ന് എന്റെ അഭിപ്രായം. കാരണം:

  1. സംസ്കൃതത്തിൽനിന്ന് ആദാനംചെയ്ത മലയാളത്തിലെ പദരൂപങ്ങളെ സംബന്ധിച്ച നിയമങ്ങളെല്ലാം സംസ്കൃതനിയമങ്ങളനുസരിച്ച് വേണമെന്ന പിടിവാശി അരുത് (>ഇതിൽ പിടിച്ചുതൂങ്ങരുത്<). ജ്യോതി എന്ന വാക്ക് മലയാളത്തിലുണ്ടല്ലോ. ('ജ്യോതിസ്' ശബ്ദം പോലെ 'ജ്യോതി'യും സംസ്കൃതത്തിൽത്തന്നെ സാധുവാണെന്നുതോന്നുന്നു. >സംസ്കൃതവ്യാകരണത്തിൽ അത്രയങ്ങട് പുലിയല്ല. തെറ്റാണെങ്കിൽ ക്ഷമിക്കുക.<). അതിനോട് ശാസ്ത്രം ചേർന്നാൽ സംസ്കൃതസന്ധിപ്രകാരം ജ്യോതിശാസ്ത്രവും മലയാളസന്ധിപ്രകാരം ജ്യോതിശ്ശാസ്ത്രവും ആകും. ഊഷ്മാക്കളോടുചേരുമ്പോൾ ദ്വിത്വം വികല്പേന ലോപിക്കുമെന്നുണ്ട്. (മടിശ്ശീല>മടിശീല) അതു പ്രകാരം ജ്യോതിശാസ്ത്രം തെറ്റാകുന്നില്ല‌.
  2. ഇന്നത് തെറ്റ് ഇന്നത് ശരി എന്ന് നിർദ്ദേശിക്കുക വ്യാകരണത്തിന്റെ ഭാഗമാണെങ്കിലും താന്തോന്നിയായ ഭാഷയെ നിലക്കുനിർത്താമെന്ന ധാരണയും അരുത്. 'വയ്യാകരണനാകുന്ന പിശാചിനെ പ്രയോഗം എന്ന മന്ത്രംകൊണ്ട് അകറ്റണം' എന്ന് സംസ്കൃതത്തിൽ ഒരു ചൊല്ലുണ്ട്. ഭാഷയ്ക്ക് രൂപവും അർത്ഥവും ഉണ്ടാകുന്നത് പ്രയോഗത്തിലൂടെയാണ്‌.
  3. ഗൂഗിൾ ഫലത്തിൽ ദേവനാഗരിയിൽത്തന്നെ ജ്യോതിശാസ്ത്രപദമാണ്‌ ഉപയോഗിച്ചുകാണുന്നത്: ज्योतिशास्त्र = 50,300, ज्योतिश्शास्त्र ज्योतिःशास्त्र=54. സംസ്കൃതം വിക്കിസം‌രംഭങ്ങലിൽത്തന്നെ ज्योतिशास्त्रम् എന്ന രൂപമാണ്‌ കാണുന്നത്. മറ്റു ഭാഷകളിലും വിസർഗ്ഗസന്ധിരൂപം അധികം കാണാനില്ല(സഹായം:http://scriptconv.googlelabs.com/). മലയാളം തിരച്ചിലിലും.

ഇനി ജ്യോതിശ്ശാസ്ത്രം വേണമെങ്കിൽ അങ്ങനെ. ജ്യോതിഃശാസ്ത്രം വേണ്ട. (അതുപോലെ മനശ്ശാസ്ത്രം മതി. വിസർഗ്ഗം കഴിയുന്നതും ഒഴിവാക്കുന്നതാണ്‌ മലയാളത്തിന്‌ ഭംഗി.)

(ചർച്ച ഇപ്പോഴാണ്‌ കാണുന്നത്. സാങ്കേതികപ്രശ്നങ്ങളാൽ അവധിയായിരുന്നു. എന്തൊക്കെ സംഭവിച്ചുവെന്ന് അറിയില്ല. എനിക്ക് ഇടപെടാവുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം.) --തച്ചന്റെ മകൻ 16:56, 19 ജൂലൈ 2010 (UTC)[മറുപടി]

ഛന്ദഃശാസ്ത്രം എന്നാണ് ഞാൻ ഇതുവരെ എഴുതിവന്നത്. മാറ്റി ഛന്ദശാസ്ത്രം ആക്കണോ? ഛന്ദശാസ്ത്രം എന്നെഴുതുന്നത് തെറ്റാണെന്നാണ് എന്റെ അറിവ്. ഛന്ദശ്ശാസ്ത്രം ആയാലോ? സർക്കാരിന്റെ സർവ്വവിജ്ഞാനകോശത്തിൽ (പണ്ട് സർവ/സർവ്വ കുഴപ്പം ചർച്ചചെയ്തിടത്ത് ആധാരമായി ചൂണ്ടിക്കാണിക്കപ്പെട്ടതാണിത്) ജ്യോതിഃശാസ്ത്രം എന്നും ജ്യോതിശ്ശാസ്ത്രം എന്നും ഉപയോഗിച്ചുകാണുന്നുണ്ട്. ശബ്ദതാരാവലിയിലാകട്ടെ ജ്യോതിശാസ്ത്രം എന്നൊരു വാക്കുതന്നെയില്ല. അതിൽ ജ്യോതിശ്ശാസ്ത്രമാണ്. മാതൃഭൂമിയിലും ജ്യോതിശാസ്ത്രം എന്ന് കാണുന്നില്ല. കൂടുതലിടങ്ങളിൽ പ്രയോഗിക്കുന്നതിന് മുൻപ് ഒരു standard ഉണ്ടാക്കുന്നത് നന്നായിരിക്കും. നിയമം ഒരിടത്ത് ഇളവുചെയ്താൽ മറ്റ് പലയിടങ്ങളിലും പ്രശ്നം വരും. സന്ധിയെപ്പറ്റി പറയുന്നിടത്തും മറ്റും (ഇപ്പോൾ ലേഖനങ്ങൾ കുറവാണെങ്കിലും, പിന്നീട് ഉണ്ടായിക്കൂടെന്നില്ലല്ലോ) ഒരുപാട് ഒഴിവുകഴിവുകൾ പറയേണ്ടിയും വരും : സ്, ർ എന്നിവയുമായുള്ള വിസർഗത്തിന്റെ ബന്ധത്തെപ്പറ്റി ഓർക്കുമല്ലോ. സംസ്കൃതം വിക്കിപദ്ധതികൾ ഇപ്പോൾ അധാരമായി സ്വീകരിക്കാൻ പറ്റുന്ന രീതിയിലല്ല. അതിൽ ഒരുപാട് തെറ്റുകളുണ്ട് - അക്ഷരത്തെറ്റുകളും, വ്യാകരണത്തെറ്റുകളും. സംസ്കൃതത്തിലുള്ള എല്ലായിടത്തും മലയാളത്തിൽ വിസർഗം കൊടുക്കണമെന്നല്ല - അങ്ങനെ കൊടുക്കുകയുമരുത്. പക്ഷേ, ഇപ്പോൾ മലയാളത്തിനുള്ളത് ഉപേക്ഷിക്കണോ? ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പണ്ട് തോന്നിയിരുന്നു. അങ്ങനെ എഴുതിയും വന്നു. എന്നാൽ, കൂടുതൽ പഠിക്കുന്തോറും, വിസർഗം ഉപേക്ഷിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് തോന്നുന്നതിനാൽ ഇപ്പോൾ അഭിപ്രായം വിസർഗം നിലനിർത്തണമെന്നാണ്. അല്ലെങ്കിൽ സന്ധിയിലെ ഇരട്ടിപ്പെങ്കിലും വേണം. "സംസ്കൃതസന്ധിപ്രകാരം ജ്യോതിശാസ്ത്രവും മലയാളസന്ധിപ്രകാരം ജ്യോതിശ്ശാസ്ത്രവും ആകും" എന്ന് തച്ചന്റെ മകൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നു. സംസ്കൃതസന്ധിനിയമമനുസരിച്ചും "ജ്യോതിശ്ശാസ്ത്രം" എന്നതാണ് ശരി എന്നാണ് എന്റെ അറിവ്. മലയാളസന്ധിയിൽ "ജ്യോതിശാസ്ത്രം" എന്നതിനെ സാധൂകരിക്കുന്ന നിയമങ്ങൾ ഉണ്ടോ എന്നറിയില്ല, സമാസം വെച്ചൊന്ന് പിടിച്ചുനോക്കിയാലോ. --Naveen Sankar 06:43, 20 ജൂലൈ 2010 (UTC)[മറുപടി]
ഛന്ദഃശാസ്ത്രം ഛന്ദശാസ്ത്രം ആക്കുന്നതിനെപ്പറ്റി പറഞ്ഞില്ല(ഛന്ദശ്ശാസ്ത്രത്തോട് യോജിക്കുന്നു). ഛന്ദഃ(ഛന്ദസ്സ്) എന്നല്ലാതെ അതിന്‌ വേറെ രൂപമില്ല. ജ്യോതിഃ(ജ്യോതിസ്സ്) എന്നതിന്‌ ജ്യോതി എന്ന രൂപവും ഉള്ളതിനാൽ, ജ്യോതി+ശാസ്ത്രം എന്ന് സന്ധിചേർക്കുന്നതിൽ തെറ്റില്ല എന്നാണ്‌ പറഞ്ഞത്. മനശാസ്ത്രം എന്നതും ഇവ്വിധം തെറ്റല്ല. കാരണം മനം എന്ന പദത്തോട് ശാസ്ത്രം ചേർക്കുമ്പോൾ മനശാസ്ത്രവും കിട്ടും. പക്ഷേ മനഃശാസ്ത്രത്തിനാണ് തന്നെ പ്രചുരോപയോഗം.
മാതൃഭൂമിയിൽ ജ്യോതിശാസ്ത്രത്തിനുതന്നെയാണ് മേൽക്കൈ.
വിസർഗ്ഗം/വിസർഗം കൂടാതെകഴിക്കാമെങ്കിൽ എന്നുമാത്രമാണ് ഉദ്ദേശിച്ചത്. മനഃശാസ്ത്രത്തെക്കാൾ മനശ്ശാസ്ത്രവും പുനഃസമാഗമത്തെക്കാൾ പുനസ്സമാഗമവും സ്വീകാര്യം എന്ന്.( പുനഃപ്രവേശത്തിലും അധഃകൃതനിലും ദുഃഖത്തിലുമൊക്കെയുള്ള വിസ. തത്കാലം അവിടെ നിക്കട്ടെ.)
സംസ്കൃതസന്ധിപ്രകാരം ജ്യോതിശാസ്ത്രം എന്നു പറഞ്ഞത് ജ്യോതി+ശാസ്ത്രം ആകുമ്പോഴാണ്, ജ്യോതിഃ+ശാസ്ത്രം ആകുമ്പോഴല്ല. മലയാളത്തിൽ വിശേഷണവിശേഷ്യങ്ങളായാൽ ഇരട്ടിപ്പ് നിർദ്ദേശിച്ചതിനാൽ ജ്യോതിശ്ശാസ്ത്രമാകും മലയാളസന്ധിപ്രകാരവും. മൃദുക്കളെയും ഊഷ്മാക്കളെയും സംബന്ധിച്ച് ദ്വിത്വവിധി നിർബന്ധമില്ല (മൃദുക്കളെ സംബന്ധിച്ച വികൽപ്പവിധിയേ കേ.പാ. പറയുന്നുള്ളൂ.)
ജ്യോതിശാസ്ത്രം എന്ന പരക്കെ ഉപയോഗിക്കുന്ന പദം സാധൂകരിക്കാം എന്നുമാത്രമാണ് ഉദ്ദേശിച്ചത്. ജ്യോതിശ്ശാസ്ത്രം/ജ്യോതിഃശാസ്ത്രം വേണമോ എന്നത് സമ്മതിക്കിടേണ്ടിവരും--തച്ചന്റെ മകൻ 14:17, 20 ജൂലൈ 2010 (UTC)[മറുപടി]
വ്യക്തമാക്കിത്തന്നതിന് നന്ദി. എങ്കിലും, ജ്യോതിശാസ്ത്രം എന്ന് പരക്കെ ഉപയോഗിക്കുന്ന പദം സാധൂകരിച്ച് സ്വീകരിച്ചാൽ മതിയോ? (ഇങ്ങനെയുള്ള സാധൂകരണം മറ്റ് പലയിടത്തും സാധ്യമാകില്ലേ? യാതൊരു വ്യവസ്ഥയുമില്ലെന്നു വന്നാൽ കഷ്ടമല്ലേ?). ഇനി അങ്ങനെമതിയെങ്കിൽ അങ്ങനെ. മാതൃഭൂമിയുടെകാര്യം പറഞ്ഞത് ഇന്റർനെറ്റിൽ പരതിയിട്ടല്ല, മാതൃഭൂമി year book, ആഴ്ചപ്പതിപ്പ് എന്നിവ നോക്കിയതനുസരിച്ചാണ്. --Naveen Sankar 04:34, 21 ജൂലൈ 2010 (UTC)[മറുപടി]
മുൻപത്തെ കുറിപ്പിനു ശേഷം ഒരു വർഷത്തിലേറെയായി. ഇപ്പോഴും മലയാള വിക്കിപീഡിയയിൽ 'ജ്യോതിശാസ്ത്രം' തന്നെ!!!. ശ്രീ. ഉമേഷിന്റെ ഗുരുകുലം ബ്ലോഗിൽ 'ജ്യോതിശ്ശാസ്ത്രം' എന്നാണ്. --Naveen Sankar (സംവാദം) 14:11, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

കേരളത്തിലെ ഈ മാസത്തെ ആകാശം - ചൊവ്വയെ വിട്ടുകളഞ്ഞു[തിരുത്തുക]

ഈ മാസത്തെ ആകാശ ചിത്രത്തിൽ ചൊവ്വയെ അടയാളപ്പെടുത്താൻ വിട്ടുപോയതായി കാണുന്നു.

N Sanu / എൻ സാനു / एन सानू 11:36, 3 ഡിസംബർ 2018 (UTC)