Jump to content

എം.എസ്. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം എസ് ഗോപാലകൃഷ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എസ്. ഗോപാലകൃഷ്ണൻ
എം.എസ്. ഗോപാലകൃഷ്ണൻ
ജനനം
മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ

1931 ജൂൺ 10
മരണംജനുവരി 3, 2013(2013-01-03) (പ്രായം 81)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്വയലിൻ വിദ്വാൻ

ഭാരതത്തിലെ പ്രശസ്തനായ വയലിൻ വിദ്വാനായിരുന്നു മൈലാപ്പൂർ സുന്ദരയ്യർ ഗോപാലകൃഷ്ണൻ എന്ന എം.എസ് ഗോപാലകൃഷ്ണൻ(10 ജൂൺ 1931 – 3 ജനുവരി 2013). കർണ്ണാടക - ഹിന്ദുസ്ഥാനി ശൈലികളിൽ ഒരുപോലെ വൈദഗ്ദ്ധ്യം നേടിയ ആളായിരുന്നു അദ്ദേഹം. ലാൽഗുഡി ജയരാമൻ,​ ടി.എൻ. കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ 'വയലിൻ ത്രയങ്ങൾ' എന്ന് അറിയപ്പെട്ടിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

1931 ജൂൺ 10-ന് ചെന്നൈക്കടുത്ത് മൈലാപ്പൂരിൽ ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിൻ വാദകനായിരുന്ന പറവൂർ പി. സുന്ദരയ്യരായിരുന്നു പിതാവ്[2]. പ്രശസ്ത വയലിനിസ്റ്റ് എം.എസ്. അനന്തരാമൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു.[3]ഡി.വി. പലുസ്കർ, ഓംകാർനാഥ് ഠാകൂർ തുടങ്ങി നിരവധി പ്രഗല്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ എം. നർമദ, സുരേഷ്, ലത എന്നിവരാണ് മക്കൾ. 2012-ൽ പത്മഭൂഷൺ നേടിയ അദ്ദേഹം തൊട്ടടുത്ത വർഷം ജനുവരി 3-ന് തന്റെ 82-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61
  2. "ഓർമ്മ" (PDF). മലയാളം വാരിക. 2013 മെയ് 03. Archived from the original (PDF) on 2016-03-07. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://veekshanam.com/content/view/19892/1/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mathrubhumi.com/story.php?id=329574[പ്രവർത്തിക്കാത്ത കണ്ണി]
  5. "ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

വർഗ്ഗം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എസ്._ഗോപാലകൃഷ്ണൻ&oldid=3774361" എന്ന താളിൽനിന്ന് ശേഖരിച്ചത്