Jump to content

ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2013

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ സംവാദങ്ങൾ

2009 . 2010 . 2011 . 2012 . 2013 . 2015 . 2016 . 2019 . 2020

വിശ്വാസം[തിരുത്തുക]

മതം, ഐതിഹ്യം എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ "എന്ന് വിശ്വസിക്കപ്പെടുന്നു" "എന്നാണ് വിശ്വാസം" എന്നൊക്കെ കാണാം. അത് ദയവായി തിരുത്താതിരിക്കുക. വിക്കിപീഡിയയിൽ എഴുതിയിട്ടുള്ളവയെല്ലാം ആധികാരികതയുള്ളതും സത്യവുമാണ് എന്ന അവകാശവാദത്തോടെ അവ ദുരുപയോഗം ചെയ്യരുത് എന്ന ഉദ്ദേശമാണ് അങ്ങനെ എഴുതുന്നതിന് പിന്നിലെന്ന് മനസ്സിലായിരിക്കുമല്ലോ. അതുപോലെ താങ്കളുടെ തിരുത്തകൾക്ക് വേണ്ട അവലംബങ്ങളും കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 17:47, 11 ജനുവരി 2013 (UTC)[മറുപടി]

വിശ്വാസ സംബന്ധമായ ലേഖനങ്ങളിലും വിശ്വാസം എന്ന തലക്കെട്ടിന് താഴെയുമുള്ള വാചകങ്ങളിലും പുട്ടിന് പീരയിടുന്നത് പോലെ ഇത് വിശ്വാസമാണ് എന്ന് ചേർക്കണം എന്നല്ല ഉദ്ദേശിച്ചത്. മലക്കുകളെ സംബന്ധിച്ച ഖണ്ഡികയുടെ അവസാനം ഉണ്ടായിരുന്ന "വിശ്വാസം" എന്ന വാചകം അത് എഴതിയ ആൾ ഖണ്ഡികയുടെ അവസാനം ബോധപൂർവ്വം തന്നെ എഴുതിയതാവാനാണ് സാദ്ധ്യത. താങ്കൾ അത് ഇപ്രകാരം[1]മായിച്ചുകളഞ്ഞപ്പോൾ അതിങ്ങനെ വായിക്കാം: "പ്രകാശം കൊണ്ടാണ് മലക്കുകളെ സൃഷ്ടിച്ചിട്ടുള്ളത്" ഈ വാചകം മാത്രമായി ക്വോട്ട് ചെയ്യുന്ന വിരുതന്മാരെ അറിയാവുന്നതുകൊണ്ടാണ് ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ക്ഷമാപൂർവ്വം ഇസ്ലാം മതസംബന്ധമായ ലേഖനങ്ങളിൽ ഇടപെടുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. വൈകാരികമായ വിഷയങ്ങളായതുകൊണ്ടാണ് അവയെ പിന്തുടരുന്നതെന്ന് മനസ്സിലാക്കുമല്ലോ. ഒരു സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ നിഷ്പക്ഷത കാത്തുസൂക്ഷിച്ചുകൊണ്ട് കൂടുതൽ തിരുത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.--Adv.tksujith (സംവാദം) 04:17, 12 ജനുവരി 2013 (UTC)[മറുപടി]

സൗദി അറേബ്യയിലെ തിരുത്ത്[തിരുത്തുക]

മാറ്റത്തിനു പിന്നിലെ കാരണം പറയാമോ ?? ബിപിൻ (സംവാദം) 19:19, 12 ജനുവരി 2013 (UTC)[മറുപടി]

ആ തിരുത്ത് എന്റേതല്ല ,ദയവായി നഷ്ടപ്പെട്ടവിവരങ്ങൾ കൂട്ടിച്ചേർക്കുക[തിരുത്തുക]

ഇസ്ലാം എന്നതാളിൽ കഴിഞ്ഞദിവസം നടത്തിയതായിക്കാണുന്ന തിരുത്ത് എന്റേതല്ല.ഒരു നെറ്റ് കഫേയിൽ നിന്ന് ലോഗിൻ ചെയ്ത് ഞാൻ ലോഗിൻ ചെയ്യാനാവാതെ അവിടം വിട്ടപ്പോൾ ഏതോ വികൃതികൾ ചെയ്തതാണ്. 'സമരസപ്പെടായ്ക' കൊണ്ട് എനിക്ക് അതു revert ചെയ്യാൻ കഴിയുന്നില്ല. താങ്കൾ വേണ്ടതു ചെയ്യുമല്ലോ?-ബിനു (സംവാദം) 10:25, 13 ജനുവരി 2013 (UTC) എന്റെപേരിൽ നടന്ന തിരുത്തിനു ശേഷം ഒരു എഡിറ്റുകൂടി നടന്നതു കൊണ്ട് വന്ന dialogue ആണ് 'സമരസപ്പെടായ്ക'-ബിനു (സംവാദം) 10:39, 13 ജനുവരി 2013 (UTC)[മറുപടി]

പരീക്ഷണം താൾ ആരംഭിക്കാമോ[തിരുത്തുക]

മാഷേ, സ്വലാത്തുകൾ എന്ന ഭാഗം ഇം.വിക്കിയിൽ നിന്നു വിവരർത്തനം ചെയ്ത് ചേർക്കുവാനുള്ള ആശയം നന്നായിട്ടുണ്ട്. പക്ഷേ, ഈ പരീക്ഷണം പുതിയൊരു താളിലേക്ക് മാറ്റുന്നതാവും നല്ലതെന്ന് തോന്നുന്നു. അതിനായി താങ്കളുടെ ഉപയോക്തൃതാളിനൊപ്പം പ്രത്യേകം ഒരു താളുണ്ടാക്കി അതിലേക്ക് മേൽകാണുന്ന ലേഖനം മാറ്റാവുന്നതാണ്. മറ്റാർക്കെങ്കിലും താങ്കളോട് എന്തെങ്കിലും സംവദിക്കണമെന്നുണ്ടെങ്കിൽ അവർക്ക് ഈ പരീക്ഷണം ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

അതിനായി ഉപയോക്താവ്:Irshadpp/പരീക്ഷണങ്ങൾ എന്നോ മറ്റോ ഒരു താൾ തുടങ്ങാവുന്നതാണ്. പരീക്ഷണങ്ങൾ എന്നതിനുപകരം ഇഷ്ടപ്രകാരം എന്തു പേരും ചേർക്കാം.(എഴുത്തുകളരി, വിവർത്തനശാല etc.) ആ താൾ താങ്കളുടെ മാത്രം താളായി നിലനിൽക്കുകയും ചെയ്യും. --Adv.tksujith (സംവാദം) 09:56, 19 ജനുവരി 2013 (UTC)[മറുപടി]

നന്ദി, ആരംഭിച്ചു കഴിഞ്ഞു.--ഇർഷാദ്|irshad (സംവാദം) 10:15, 19 ജനുവരി 2013 (UTC) float--Adv.tksujith (സംവാദം) 10:22, 19 ജനുവരി 2013 (UTC)[മറുപടി]

ഈ ലേഖനം നോക്കാമോ[തിരുത്തുക]

മാഷേ, ഇന്ത്യൻ ഹദീസ് പണ്ഡിതർ എന്ന ലേഖനം മറ്റൊരു സൈറ്റിൽ നിന്നുമുള്ള പകർപ്പായതിനാൽ പെട്ടെന്ന് മായിക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ആ ലേഖനവിഷയം നമുക്ക് നിലനിർത്താവുന്നതാണെന്ന് തോന്നുന്നു. വിക്കിപീഡിയയുടെ ശൈലിക്കനുസരിച്ച് അതൊന്നുമാറ്റിയെഴുതാൻ സഹായിക്കാമോ ? അവലംബങ്ങളും കണ്ടെത്തെണ്ടിവരും. അത് സൃഷ്ടിച്ച ഉപയോക്താവ് പുതുമുഖമായതിനാൽ അദ്ദേഹത്തിന് ഒറ്റയ്ക് അത് ചെയ്യാനാവുമെന്ന് തോന്നുന്നില്ല. പകർപ്പവകാശപ്രശ്നമില്ലാതെ ലേഖനം മാറ്റിയെഴുതണം. അതായത് പദാനുപദമുള്ള പകർത്തൽ ഒഴിവാക്കി സ്വന്തമായ ഒരു ഭാഷയിൽ എഴുതണം. ഇക്കാര്യത്തിൽ താല്പര്യമുണ്ടെങ്കിൽ നോക്കുമല്ലോ. സ്നേഹത്തോടെ --Adv.tksujith (സംവാദം) 11:19, 25 ഏപ്രിൽ 2013 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Irshadpp, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും മൂവായിരത്തിലധികം തിരുത്തുകളുടെ ഉടമയായതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 06:26, 1 ജൂലൈ 2013 (UTC)[മറുപടി]

ഈ പദവി മൂലം താങ്കൾക്ക് പ്രത്യേകിച്ചൊരു മാറ്റവും അനുഭവപ്പെടില്ല. ഈ അവകാശമില്ലാതിരുന്നതിനാൽ താങ്കൾ നടത്തുന്ന തിരുത്തലുകളെല്ലാം ഒരു പ്രത്യേകതരം അടയാളത്തോടെയാണ് സമീപകാലമാറ്റങ്ങളിൽ ഇതുവരെ കാണിച്ചിരുന്നത്. ആ അടയാളം സാധാരണ ഉപയോക്താക്കൾക്ക് ദൃശ്യമായിരുന്നില്ല. റോന്തു ചുറ്റുന്നവർ എന്ന അവകാശമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ദൃശ്യമായിരുന്നുള്ളു. താങ്കൾ നടത്തുന്ന എല്ലാ തിരുത്തുകളും ഈ വിഭാഗം ഉപയോക്താക്കൾ പരിശോധിക്കണമെന്നാണ് അങ്ങനെ ദൃശ്യമാകുന്നതിന്റെ അർത്ഥം. അതായത് താങ്കൾ ഇന്നുവരെ ഈ വിഭാഗം ഉപയോക്താക്കളുടെ പരിശോധനയ്ക്ക് വിധേയനായിരുന്നു എന്ന് ചുരുക്കം. അത്തരം പരിശോധന ഒഴിവാക്കുന്നതിന്റെ അർഥം, താങ്കൾ വിക്കിപീഡിയയിലെ വിശ്വസ്ത ഉപയോക്താവായിക്കഴിഞ്ഞു എന്നതാണ്. ആ വിശ്വാസം കാത്തുവെയ്കുക. അടുത്തഘട്ടം അവകാശം എന്ന നിലയിൽ താങ്കളും റോന്തുചുറ്റുന്നവരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടാം. ആശംസകളോടെ -- Adv.tksujith (സംവാദം) 08:10, 1 ജൂലൈ 2013 (UTC)[മറുപടി]

പെട്ടെന്ന് നീക്കം ചെയ്യൽ[തിരുത്തുക]

പെട്ടെന്ന് നീക്കം ചെയ്യാൻ {{SD}} ഫലകവും നിക്കം ചെയ്യണോ എന്ന് സംശയമുള്ളപ്പോൾ {{AFD}} ഫലകവും ഉപയോഗിക്കുക. ആദ്യത്തേതിന് പകരം രണ്ടാമത്തേത് ചേർത്താൽ പിന്നെ ചർച്ചചെയ്തേ നീക്കാനാവൂ :) --Adv.tksujith (സംവാദം) 07:04, 1 ജൂലൈ 2013 (UTC)[മറുപടി]

ആത്മഹത്യ[തിരുത്തുക]

നിലവിലില്ലാത്ത അവലംബങ്ങൾ എന്ന കാരണത്താൽ താങ്കൾ ചില അവലംബങ്ങൾ നീക്കം ചെയ്തതായി കണ്ടു. ഇംഗ്ലീഷ് താൾ തർജ്ജമ ചെയ്യുന്നതിനിടെ വന്നവയാണവ. ഈ അവലംബങ്ങളുടെ പ്രധാനഭാഗം തർജ്ജമ ചെയ്യാൻ ബാക്കി കിടക്കുന്ന ഭാഗത്തായിരിക്കും ഉള്ളത് - ആ ഭാഗം കൂടി തർജ്ജമ ചെയ്തു കഴിയുമ്പോൾ അവലംബങ്ങളുടെ പട്ടികയിലെ ചുവപ്പ് മാറിക്കോളും. ഇത് നീക്കം ചെയ്താലുണ്ടാകുന്ന പ്രശ്നം പിന്നീട് ഈ അവലംബങ്ങൾ ഉദ്ധരിച്ചയിടങ്ങളിൽ അവ ചേർക്കുക വലിയ ബുദ്ധിമുട്ടാണെന്നതാണ്.

  • തൽക്കാലം അവ മറയ്ക്കുകയാണ് ചെയ്യാവുന്ന ഒരു കാര്യം.
  • ഇല്ലെങ്കിൽ ഇംഗ്ലീഷ് താളിൽ നിന്ന് ഈ അവലംബങ്ങളുടെ പൂർണ്ണ ടെക്സ്റ്റ് ശേഖരിച്ച് ചേർക്കുകയാണ് (ഇതും ചെറിയ ഒരു പ്രശ്നമുണ്ടാക്കും)
  • ദിവസങ്ങളെടുത്ത് തർജ്ജമ ചെയ്യേണ്ടിവരുന്ന തരം വലിയ താളുകളിലെ അവലംബങ്ങൾ ഇപ്രകാരം നീക്കം ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:21, 2 ജൂലൈ 2013 (UTC)[മറുപടി]

മറന്നുവച്ച ഒപ്പ്[തിരുത്തുക]

നന്ദി സുഹൃത്തേ ഓർമിപ്പിവ്ച്ചതിനു നന്ദി,ഒപ്പുവച്ചു--ബിനു (സംവാദം) 15:45, 13 ഒക്ടോബർ 2013 (UTC)[മറുപടി]

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്[തിരുത്തുക]

ഒരു ഒന്നാം കക്ഷി അവലംബം സംഘടിപ്പിച്ചിട്ടുണ്ട്, ആ തെളിവു പലക എടുക്കാൻ കഴിയുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:52, 31 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Irshadpp

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:36, 16 നവംബർ 2013 (UTC)[മറുപടി]

ഇസ്ലാം[തിരുത്തുക]

അതല്പം പാടുപെട്ടു ! മൊത്തമായി നീക്കാൻ കഴിയും. ആദ്യത്തെ 9 തിരുത്ത് അങ്ങനെ ചെയ്തു. പക്ഷേ അതിനിടയിൽ തിരുത്തകൾ ചിലയിടത്തുണ്ടായിരുന്നു. അവ അല്ലാതെ ചെയ്യേണ്ടി വന്നു. എന്താണ് ഈ ലേഖനം ഇത്രയും നാൾ ശ്രദ്ധിക്കാതിരുന്നത്? ഞാൻ വിക്കിസംഗമോത്സവത്തിന്റെ തിരക്കിലായിരുന്നു...

ലോകത്തുള്ള സകല സിദ്ധാന്തങ്ങളും കൊണ്ടുവന്ന് നിറച്ചാൽ അത് സമ്മതിക്കേണ്ട കാര്യമില്ല. രണ്ടാണ് പ്രശ്നം, നാളെ ഒരുകാലത്ത് "അവർ നമ്മുടേത് കോപ്പിയടിച്ചു വെച്ചിരിക്കുകയാണ്" എന്ന ആരോപണമുണ്ടാകും. രണ്ടാമത്, ഇങ്ങനെ എടുക്കുന്നവ പലതും ഭാഗിക ശരികളും പാർശ്വവീക്ഷണങ്ങളും സ്ഥാപിത താല്പര്യങ്ങളും വിഭാഗീയ നിലപാടുകളുമാകാം. ഖുറാൻ, ഹദീസ്, മറ്റ് ആധികാരിക രചനകൾ, പഠനങ്ങൾ എന്നിവയുടെ അവലംബമില്ലാതെ വരുന്ന ഒന്നിനെയും വെച്ചേക്കണ്ടതില്ല. നിഷ്കരുണം കൈകാര്യം ചെയ്തോളൂ. റിവർട്ട് ചെയ്യാനുള്ള ഉപകരണം ഉടനെ തരാം. --Adv.tksujith (സംവാദം) 12:39, 18 നവംബർ 2013 (UTC)[മറുപടി]

ഖദീജ[തിരുത്തുക]

ആംഗലേയത്തിൽ en:Promptuarii Iconum Insigniorum ഈ പുസ്തകത്തിൽക്കൊടുത്തിരിക്കുന്ന ഖദീജയുടെ പടമാണതെന്നല്ലേ പറയുന്നത്? തെറ്റാണെങ്കിൽ മാറ്റിയാൽ പോരേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:36, 23 ഡിസംബർ 2013 (UTC)[മറുപടി]

അതിലുള്ള ചിത്രങ്ങൾ എല്ലാം യൂറോപ്പുമായി ബന്ധപ്പെട്ടതാണെന്ന് നോക്കിയാൽ മനസ്സിലാകും. അതിൽ ഖദീജയുടെ മാത്രമായി ചിത്രം വരാനുള്ള സാധ്യത കാണുന്നില്ല. അറേബ്യയുമായോ മുസ്‌ലിംകളുമായോ ബന്ധപ്പെട്ട മറ്റൊരു ചിത്രം പോലും അതിൽ കാണാനില്ല. മിക്കവാറും വിവരണത്തിൽ തെറ്റിയതാവാനേ തരമുള്ളൂ. പിന്നെ ചിത്രങ്ങൾ ചേർക്കുന്നതിനും അവലംബം ചേർക്കേണ്ട അവസ്ഥയിലേക്കെത്തിച്ചേരുമെന്ന് തോന്നുന്നു. ഉറപ്പാണെങ്കിൽ പുന:സ്ഥാപിക്കാം.--ഇർഷാദ്|irshad (സംവാദം) 11:53, 23 ഡിസംബർ 2013 (UTC)[മറുപടി]
ആ പുസ്തകം കോമ്മൺസിൽ ഉണ്ടോ. പരിശോധിക്കാമായിരുന്നു. മുമ്പ് പരിശോധിച്ചപ്പോൾ നെറ്റിൽ വേറൊരു പുസ്തകമാണ് കണ്ടത്. അതിലും കുറെയേറെ ചിത്രങ്ങളുണ്ടായിരുന്നു. ഇത് കണ്ടില്ല്ല.--ഇർഷാദ്|irshad (സംവാദം) 11:57, 23 ഡിസംബർ 2013 (UTC)[മറുപടി]
ആദ്യപകുതി മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും ഒന്നല്ലേ?... അബ്രഹാമും ഇസ്മായേലും ഒക്കെ അതിലുണ്ടല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:01, 23 ഡിസംബർ 2013 (UTC)[മറുപടി]

അവരെല്ലാം എവിടെ?. എന്തായാലും അത് പുരാതനകാലം, ഖദീജയുടെ കാലഘട്ടവുമായി അതിനു ബന്ധമൊന്നുമില്ല.--ഇർഷാദ്|irshad (സംവാദം) 12:58, 23 ഡിസംബർ 2013 (UTC)[മറുപടി]

[2] 15-ആം താളിൽ അബ്രഹാം ഉണ്ട്. ശരിയാണ്--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:21, 23 ഡിസംബർ 2013 (UTC)[മറുപടി]

ഹിന്ദുത്വ ഭീകരത[തിരുത്തുക]

സത്യത്തിൽ ഇതിൽ ഹൈന്ദവം എന്നതു വേണോ? ലൗജിഹാദും ജിഹാദും തമ്മിലുള്ള ബന്ധമല്ലേ ഇതിനും ഉള്ളൂ? മുൻപ് ഇതുപോലൊരു ഇടത്ത് ആരോ പറഞ്ഞതു കൊണ്ട് ഉപമിച്ചന്നേയുള്ളൂ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:05, 29 ഡിസംബർ 2013 (UTC)[മറുപടി]