Jump to content

അദിർവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാഴ് എന്ന പുരാതന തന്ത്രിവാദ്യം വായിക്കുമ്പോൾ വരാനിടയുള്ള നാലുദോഷങ്ങളിൽ ഒന്നാണ് അദിർവ്. മറ്റു മൂന്നെണ്ണം ചെമ്പകൈ, ആർപ്, കൂടം എന്നിവയാണ്. ചിലപ്പതികാരത്തിൽ (വേനിർകാതൈ) ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. യാഴിൽ കെട്ടിയിട്ടുള്ള ഞരമ്പുകളിൽ മന്ദ്രസ്ഥായി സ്വരങ്ങൾക്കുള്ളവ മീട്ടുമ്പോൾ നാദം ആവശ്യത്തിലേറെ കമ്പന സ്വഭാവമുള്ളതായിരിക്കും. ഈ ദോഷമാണ് അദിർവ്. തന്ത്രിമീട്ടിയിട്ട്, വിരലുകൊണ്ടോ ചെറിയ തടിക്കട്ടകൊണ്ടോ അദിർവ് നിയന്ത്രിക്കാൻ കഴിയും. വിദഗ്ദ്ധനായ ഒരു യാഴ്വാദകൻ ഈ ദോഷം അകറ്റി വായിക്കാൻ പ്രാപ്തനായിരിക്കണം. പൌരാണിക ശില്പകലാമാതൃകകളിൽ സ്ഥാനം പിടിച്ചിട്ടുള്ള യാഴ്വാദകന്റെ കൈയിലെ അദിർവ് ഒഴിവാക്കാനുള്ള ചെറിയ തടിക്കട്ടയാകും, പാശ്ചാത്യസംഗീത വാദ്യമായ പിയാനോയിലെ ഡാംപറിന് (Damper) വഴിതെളിച്ചതെന്ന് ഇന്ത്യൻ സംഗീതശാസ്ത്രജ്ഞൻമാർ ഊഹിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദിർവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അദിർവ്&oldid=2279935" എന്ന താളിൽനിന്ന് ശേഖരിച്ചത്