Jump to content

യുദ്ധപ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Warlord എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുവേസുഗി കെൻഷിൻ സെൻഗോകു (യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ) കാലത്ത് ജപ്പാനിലെ ഏറ്റവും ശക്തരായ യുദ്ധപ്രഭുക്കളിൽ ഒരാളായിരുന്നു.

ഒരു പ്രദേശത്തു ആൾബലം കൊണ്ടും ആയുധബലം കൊണ്ടും തന്റെ സ്വാധീനം ചെലുത്താൻ കഴിവുള്ള ആളെ യുദ്ധപ്രഭു (ഇംഗ്ലീഷ്: Warlord) എന്ന് വിളിക്കുന്നു. സാധാരണ കേന്ദ്ര അധികാര സ്രോതസ്സുകളെ മറികടന്നു തന്റെ ഇച്ഛക്കനുസരിച്ചു് ആ പ്രദേശത്തു ഭരണം നടത്താൻ കഴിയുന്ന ആളിനെ ആണു് യുദ്ധപ്രഭു എന്ന് പറയുക. രാജാവിനെയൊ, മറ്റു കേന്ദ്ര അധികാരികളെയൊ തന്റെ അധികാരപരിധിയിൽ കൈകടത്തുന്നതിനെ തടയാൻ തക്കവണ്ണമുള്ള ആയുധ ബലമുള്ളവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. കേരള ചരിത്രത്തിൽ ഇതിന് ഒരു ഉദാഹരണമാണ് എട്ടുവീട്ടിൽ പിള്ളമാർ.

"https://ml.wikipedia.org/w/index.php?title=യുദ്ധപ്രഭു&oldid=3827080" എന്ന താളിൽനിന്ന് ശേഖരിച്ചത്