Jump to content

വൈശാലി (പുരാതന നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaishali (ancient city) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈശാലി Vaishali

वैशाली

Vaiśālī
city
വൈശാലിയിലെ അശോകസ്തംഭം
വൈശാലിയിലെ അശോകസ്തംഭം
Country India
സംസ്ഥാനംബീഹാർ
ജില്ലവൈശാലി
Languages
 • Officialമൈഥിലിഹിന്ദി
സമയമേഖലUTC+5:30 (IST)

ബീഹാറിലെ ഒരു നഗരവും ചരിത്രകേന്ദ്രവുമാണ് വൈശാലി (സംസ്കൃതം: वैशाली). വജ്ജി മാഹാജനപദത്തിന്റെ തലസ്ഥാനനഗരമായിരുന്നു വൈശാലി. ലോകത്തിലെതന്നെ ആദ്യത്തെ റിപ്പബ്ലിക്കുകളിൽ ഒന്നായാണ് വജ്ജി രാജ്യത്തെ കരുതുന്നത്.

24-ആമത്തെ ജൈന തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ ജനിച്ചുവളർന്നത് വൈശാലിക്കടുത്തുള്ള കുന്ദലഗ്രാമം എന്ന പ്രദേശത്താണ്.[1] ബുദ്ധമതസ്ഥർക്കിടയിലും വളരെയേറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് വൈശാലി. മഹാനായ അശോകചക്രവർത്തി സ്ഥാപിച്ച സ്തംഭങ്ങളിൽ ഒറ്റ സിംഹമകുടത്തോടുകൂടിയ ഒരു സ്തംഭം ഇവിടെ കാണപ്പെടുന്നു.

മഹാഭാരതകാലഘട്ടത്തിലെ രാജാവായിരുന്ന വിശാലന്റെ പേരിൽനിന്നാണ് വൈശാലി എന്ന നാമം ഉദ്ഭവിച്ചത്. വിശാല എന്ന പേരിലും ഈ നഗരം അറിയപ്പെട്ടിരുന്നു.[2] അഞ്ചാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ബുദ്ധഘോഷൻ എന്ന ഥേരവാദ ബുദ്ധമതപണ്ഡിതന്റെ വ്യാഖ്യാനത്തിൽ വൈശാലി ആ നാമത്തിൽ അറിയപ്പെടുന്നത്, അത് തീർത്തും ബൃഹത്തും വിശാലവുമായതിനാലാണ്.[3][4]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈശാലി_(പുരാതന_നഗരം)&oldid=3984433" എന്ന താളിൽനിന്ന് ശേഖരിച്ചത്