Jump to content

പൊഖ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pokhran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pokhran

पोखरण
city
Pokhran Fort
Pokhran Fort
State India
StateRajasthan
DistrictJaisalmer
ഉയരം
233 മീ(764 അടി)
ജനസംഖ്യ
 (2001)
 • ആകെ19,186
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)

രാജ്സ്ഥാനിലെ ജയ്സാൽമീർ മുനിസിപ്പാലിറ്റിയിൽ പെട്ട പ്രദേശമാണ് പൊഖ്റാൻ(ഹിന്ദി: पोखरण) . ഥാർ മരുഭൂമിയുടെ ഭാഗമായ പൊഖ്റാനിലാണ് ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്താറുള്ളത്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

പൊഖ്റാൻ എന്ന വാക്കിന്റെ അർഥം അഞ്ച് മരീചികകളുള്ള സ്ഥലം എന്നാണ്. ജയ്സാൽമീറിൽ നിന്നും ജോധ്പുറിലേക്ക് പോകുന്ന വഴിയിൽ കടൽനിരപ്പിൽ നിന്നും 233 അടി ഉയരത്തിലാണ് പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്. 2001-ലെ സെൻസസ് പ്രകാരം പൊഖ്റാനിലെ ജനസംഖ്യ 19,186 ആണ്. 19 ശതമാനം ജനങ്ങൾ 6 വയസ്സിൽ താഴെയുള്ളവരാണ്. ഗുരു നാനക് ദേവ് സന്ദർശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സിഖ് ദേവാലയം പൊഖ്റാനിലുണ്ട്. ജൈനരുടെ ഇരുപത്തിമൂന്നാം തീർഥങ്കരനുവേണ്ടി നിർമ്മിക്കപ്പെട്ട അമ്പലവും ഇവിടെയുണ്ട്.

ആണവപരീക്ഷണം[തിരുത്തുക]

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിതമാകുന്നത്. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററാണ് പൊഖ്രാൻ ആണവപരീക്ഷണനിലയം സ്ഥാപിക്കാൻ പ്രധാന പങ്കു വഹിച്ചത്. 1998 ലാണ് പൊഖ്റാൻ-2 എന്ന രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊഖ്റാൻ&oldid=3335202" എന്ന താളിൽനിന്ന് ശേഖരിച്ചത്