Jump to content

പദ്മപാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmapadacharya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് പദ്മപാദാചാര്യർ. പുരിയിലെ ഗോവർദ്ധനമഠത്തിന്റെ പ്രഥമ ആചാര്യൻ ഇദ്ദേഹമായിരുന്നു. തൃശ്ശൂരിലെ തെക്കേമഠം പദ്മപാദാചാര്യർ സ്ഥാപിച്ചതാണെന്നാണു വിശ്വാസം. പഞ്ചപാദിക മാത്രമാണു് ഇദ്ദേഹത്തിന്റെ ലഭ്യമായ ഒരേയൊരു കൃതി. ഇത് ശങ്കരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മസൂത്രത്തിനെഴുതിയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണ്[1]. പദ്മപാദരുടെ പേരു് സനന്ദൻ എന്നായിരുന്നുവത്രെ. [2][3].പുഴക്കരയിൽ വസ്ത്രമലക്കിക്കൊണ്ടിരുന്ന മറുതീരത്തുനിന്നു് അദ്ദേഹത്തിന്റെ ആചാര്യർ വിളിക്കുകയും വിളികേട്ടുടൻ പുഴയാണെന്നോർക്കാതെ നടന്നു തുടങ്ങിയ പദ്മപാദരുടെ കാലടികളെ താങ്ങാൻ പുഴയിൽ നിന്നും താമരപ്പൂവുകൾ പൊങ്ങിവന്നന്നുമുള്ള വിശ്വാസത്തിൽ നിന്നാണു് പദ്മപാദർ എന്ന പേരു് ലഭിക്കുന്നതു്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പദ്മപാദൻ&oldid=2154521" എന്ന താളിൽനിന്ന് ശേഖരിച്ചത്