Jump to content

നീഡ് ഫോർ സ്പീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Need for Speed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീഡ് ഫോർ സ്പീഡിന്റെ ചിഹ്നം

നീഡ് ഫോർ സ്പീഡ് (എൻ.എഫ്.എസ്.) ഒരു കാറോട്ട വീഡിയോ ഗെയിം പരമ്പരയാണ്. ഇതിന്റെ സ്രഷ്ടാക്കൾ കാനഡ ആസ്ഥാനമായ ഇഎ ബ്ലാക്ക് ബോക്സും പ്രസാധകർ ഇലക്ട്രോണിക് ആർട്ട്‌സുമാണ്. കനേഡിയൻ കമ്പനിയായ ഡിസ്റ്റിൻക്ടീവ് സോഫ്റ്റ്‌വേർ (പിന്നീട് ഇഎ കാനഡ ആയി മാറി) ആണ് ഇതിന്റെ ആദ്യ സ്രഷ്ടാക്കൾ. 1994-ൽ വടക്കേ അമേരിക്ക, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ആദ്യ കളിയായ ദ നീഡ് ഫോർ സ്പീഡ് പുറത്തിറക്കിക്കൊണ്ടാണ് പരമ്പര തുടക്കം കുറിച്ചത്. ആദ്യകാലത്ത് അഞ്ചാം തലമുറ ഗെയിം കൺസോളുകളിൽ മാത്രം ലഭ്യമായിരുന്ന ഈ കളി 2008-ഓടെ എല്ലാ ഏഴാം തലമുറ ഗെയിം കൺസോളുകളിലും ലഭ്യമായി. പല ട്രാക്കുകളിൽ പല കാറുകൾ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് ഈ കളികളിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ പിന്തുടരൽ പോലെ മറ്റ് ചില പ്രത്യേകതകളും മത്സരങ്ങളിലുണ്ടാകും. ജപ്പാനിൽ ഓവർ ഡ്രൈവിൻ എന്ന പേരിലാണ് ഈ പരമ്പര പുറത്തിറങ്ങിയിരുന്നത്.നീഡ് ഫോർ സ്പീഡ്: ഹൈ സ്റ്റേക്ക്‌സ് പുറത്തിറങ്ങിയ ശേഷം ജപ്പാനിലും പാശ്ചാത്യ പേര് സ്വീകരിക്കപ്പെട്ടു. നീഡ് ഫോർ സ്പീഡ്: അണ്ടർഗ്രൗണ്ട് മുതൽ കാറിന്റെ ശരീരം രൂപകൽപ്പന ചെയ്യാനുള്ള സൗകര്യവും കളികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നീഡ്_ഫോർ_സ്പീഡ്&oldid=2414289" എന്ന താളിൽനിന്ന് ശേഖരിച്ചത്