Jump to content

മുഗളായി ഭക്ഷണവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mughlai cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുഗൾ രാജവംശത്തിന്റെ പാചകരീതികളുടെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു തെക്കേ ഏഷ്യൻ ഭക്ഷണവിഭവ പാചകരീതിയാണ്‌ മുഗളായി പാചകരീതി അല്ലെങ്കിൽ മുഗൾ ഭക്ഷണവിഭവങ്ങൾ (ഇംഗ്ലീഷ്:Mughlai cuisine, ഉർദു: مغلای پکوان) എന്നു പറയുന്നത്. ആദ്യകാലത്തെ ഡെൽഹി, പഞ്ചാബ് എന്നിവടങ്ങളിലാണ്‌ ഈ പാചകരീതി പ്രധാനമായും ഉണ്ടായിരുന്നത്. ഈ പാചകരീതി മധ്യേഷ്യയിലെ പേർഷ്യൻ, ടർക്കിഷ് പാചകരീതികളിൽ നിന്നും ഭക്ഷണവിഭവങ്ങളിൽ നിന്നും ധാരാളം പ്രചോദനമുൾക്കൊണ്ടതാണ്‌. ബ്രിട്ടനിലേയും, അമേരിക്കയിലേയും ഒട്ടൂമിക്ക ഭക്ഷണശാലകളിലെ പാചകരീതികൾ മുഗളായി രീതിയാണെന്ന് പറയാം.

മുഗളായി ഭക്ഷണവിഭവങ്ങൾ മൃദുവായതു മുതൽ നല്ല എരിവുള്ളതുവരെ ഉണ്ട്. അവ സുഗന്ധവ്യഞ്ജനത്തിന്റെ പരിമളം കൊണ്ട് പ്രത്യേകതയേറിയതാണ്‌ [1] ഒരു മുഗളായി പ്രധാന ഭക്ഷണം (മെയിൻ കോഴ്സ്) പലതരത്തിലുള്ളതും, അതിന്റെ കൂടെ വിവിധ തരം സൈഡ് വിഭവങ്ങളും ചേർന്നതാണ്‌. [2]

വിഭവങ്ങൾ[തിരുത്തുക]

മുഗൾ വിഭവങ്ങളുടെ പല പേരുകളും മുഗൾ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷയായിരുന്ന പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്‌.

ചില പ്രധാന വിഭവങ്ങൾ[തിരുത്തുക]

മധുര പലഹാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഗളായി_ഭക്ഷണവിഭവങ്ങൾ&oldid=1919550" എന്ന താളിൽനിന്ന് ശേഖരിച്ചത്