Jump to content

മെറ്റാമെറ്റീരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metamaterial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പദാർത്ഥത്തിലും നാനോ സാങ്കേതികവിദ്യയിലും നൂതന സാധ്യതകൾ നൽകുന്ന പദാർത്ഥങ്ങളാണ് മെറ്റാമെറ്റീരിയലുകൾ. റോഡ്ജർ ആന്ഡ് വാൽസർ എന്ന ടെക്സാസ് സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ് മെറ്റാമെറ്റീരിയൽ എന്ന വാക്കിന്റെ ഉപജ്ഞാതാവ്. ഇവ നിരവധി സവിശേഷതകളുള്ള പദാർത്ഥങ്ങളാണ്. നെഗറ്റീവ് അപവർത്തനാങ്കമാണ് ഇവയുടെ മുഖ്യ സവിശേഷത. അതുകൊണ്ട് പ്രകാശത്തോട് മറ്റു പദാർത്ഥങ്ങൾ പ്രതികരിക്കുന്നത് പോലെയല്ല ഇവ പ്രതികരിക്കുക. വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശം കണ്ണിൽ പതിക്കുമ്പോഴാണ് വസ്തുവിനെ കാണാൻ സാധിക്കുന്നത്. എന്നാൽ മെറ്റാമെറ്റീരിയലുകൾ പ്രകാശത്തെ പ്രതിഫലിപ്പിക്കാതെ അവയെ പുറകോട്ട് വളക്കുന്നു. അതിനാൽ മെറ്റാമെറ്റീരിയൽ കൊണ്ടുണ്ടാക്കിയ കവചംകൊണ്ട് ഏതെങ്കിലും വസ്തുവിനെ മറച്ചാൽ വസ്തുവോ കവചമോ കാണാൻ സാധിക്കില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെറ്റാമെറ്റീരിയൽ&oldid=4081875" എന്ന താളിൽനിന്ന് ശേഖരിച്ചത്