Jump to content

കോലാർ സ്വർണ്ണഖനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kolar Gold Fields എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോലാർ ഖനിയിലെ ചാമ്പ്യൻ റീഫ് മൈൻ ഷാഫ്റ്റ്

കർണാടക സംസ്ഥാനത്ത് കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോലാർസ്വർണ്ണഖനി, (Kolar Gold Fields - KGF) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണഖനികളിൽ ഒന്നായിരുന്നു. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വർദ്ധിച്ച് ഉല്പാദനച്ചെലവും മൂലം 2004-ആമാണ്ടിൽ ഈ ഖനി പ്രവർത്തനം നിർത്തി[1]. ലോകത്തെ രണ്ടാമത്തെ ആഴമേറിയ ഖനിയായി ഇതിനെ വിലയിരുത്തുന്നു.

രണ്ട്, മൂന്ന് നൂറ്റാണ്ടുകൾ മുതൽ ഇവിടെ ചെറിയ തോതിലുള്ള സ്വർണ്ണഖനനം നടത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്താണ്‌ കൂടുതൽ കാര്യക്ഷമമായ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 1802-ൽ ലെഫ്റ്റനന്റ് ജോൺ വാ‍റൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സർവേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വർണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്[2]‌.

1953 ജൂൺ മാസത്തിൽ ഇവിടത്തെ ഊറെഗം ഖനിയുടെ ആഴം 9876 അടി വരെയെത്തി. അക്കാലത്ത് ഏറ്റവും ആഴമേറിയ ഖനിയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു[2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-11. Retrieved 2009-03-14.
  2. 2.0 2.1 HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 83–85. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോലാർ_സ്വർണ്ണഖനി&oldid=3903856" എന്ന താളിൽനിന്ന് ശേഖരിച്ചത്