Jump to content

കാഠ്മണ്ഡു ദർബാർ സ്ക്വൊയർ

Coordinates: 27°42′14.67″N 85°18′25.5″E / 27.7040750°N 85.307083°E / 27.7040750; 85.307083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kathmandu Durbar Square എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഠ്മണ്ഡു ദർബാർ സ്ക്വൊയറിന്റെ ഒരു കാഴ്ച
ട്രെയിലോക്ക്യ മോഹൻ നാരായൺ ക്ഷേത്രം
പ്രഭാതത്തിന്റെഹനുമാൻദോക്ക
നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡുവിലെ ബസന്താപ്പൂർ ദർബാർ സ്ക്വൊയറിലെ ഹനുമാൻദോക്കയിൽ സ്ഥിതിചെയ്യുന്ന ഹനുമാൻ പ്രതിമ. 
ബസന്താപൂർ ടവർ

യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിച്ച നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നാണ്   കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (നേപ്പാളി ഭാഷ: वसन्तपुर दरवार क्षेत्र, Basantapur Darbar Kshetra)ഇത് കാഠ്മണ്ഡുകിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായി സ്ഥിതിചെയ്യുന്നു.

ഇവിടത്തെ പല പ്രധാന നഗരങ്ങളും 2015 ഏപ്രിൽ 25 -ലെ നേപ്പാൾ ഭൂമികുലുക്കത്തിൽ നശിക്കപ്പെട്ടു.വളരഅത്ഭുതപരമായ കലാവൈഭവങ്ങൾ നി‍റഞ്ഞ മരപ്പണികളാലും, നൂറ്റാണ്ടുകളിലെ പുതിയ രീതിശാസ്ത്രത്തോടുകൂടിയ ശിൽപ്പികളുടെ ശിൽപ്പങ്ങളാലും ദർബാർ സ്ക്വൊയർ മൂടപ്പെട്ടിരിക്കുന്നു.ഇവിടത്തെ റോയൽ പാലസ് ആദ്യം ദറ്റാറയ സ്ക്വൊയറിലായിരുന്നു ഉണ്ടായിരുന്നത്, പിന്നീടത് ദർബാർ സ്ക്വൊയറിലേക്ക് മാറ്റി.[1] 

ഈ നഗരം മുഴുവൻ ഭരിച്ചിരുന്ന, മാള , ഷാഹ് രാജാക്കന്മാരുടെ കൊട്ടാരം അടങ്ങുന്ന സ്ഥലമാണ് ദർബാർ സ്ക്വൊയർ.ഈ പ്രദേശത്തേയുമുൾപ്പെടുത്തിയിട്ടുള്ള ചതുരം ചതുർഭുജരീതിയിലാണ്,അവിടെ ക്ഷേത്രങ്ങളും, മുറ്റവുമുണ്ട്. ഇത്,രാമന്റെ കുരങ്ങുഭക്തനായ ഹനുമാനിനെ പ്രതിഷ്ടയായി വച്ചിരിക്കുന്ന, ഹനുമാൻ ദോക്ക ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു.പാലസ്സിന്റെ മുമ്പറത്തിലായി ഈ ചതുരം സ്ഥിതിചെയ്യുന്നു.

ചരിത്രവും നിർമ്മാണവും[തിരുത്തുക]

മൂന്നാം നൂറ്റാണ്ടിൽ ലിച്ചാവി രാജാവിന്റെ ഭരണകാലത്തിന് ശേഷമായിരുന്നു റോയൽ പാലസ്സ് നിർമ്മിക്കപ്പെട്ടത്. അവിടെയുണ്ടായിരുന്നു കൊട്ടാരങ്ങളുടേയും, ക്ഷേത്രങ്ങളുടേയും മാതൃകയിൽ കെട്ടിടങ്ങളുടെ നിർമ്മാണം ആവർത്തിച്ചെന്നല്ലാതെ ആ കാലത്തുനിന്ന് ഒന്ന് അവശേഷിച്ചില്ല.പുരാതന എഴുത്തുകളിൽ, ഗുണാപോ, ഗുപോ എന്നീ പേരുകളായാണ് ആ പാലസ്സുകളെ ചതുരത്തിനുള്ളിൽ വിളിച്ചതെന്ന് പറയുന്നു,10-ാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഗുണകമദേവ് എന്ന രാജാവാണ് ആ പാലസ്സുകളെ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.രറ്റ്ന മാള രാജാവിന്റെ (1484–1520) ഭരണത്തിൽ നിന്ന് സ്വതന്ത്രനായ കാഠ്മണ്ഡു നഗര ചതുരത്തിലെ പാലസ്സുകളെല്ലാം മാള രാജാവിന്റേതായി.1769-ൽ പ്രിത്ത്വി നാരായൺ ഷാഹ് കാഠ്മണ്ഡു താഴ്വരയ്ക്കുനേരെ ആക്രമണം നടത്തിയപ്പോൾ, ദർബാർ സ്ക്വൊയറിൽ തന്റെ പാലസ്സ് നിർമ്മിക്കുകയുണ്ടായി.1896-ൽ നാരായൺ ഹിറ്റി പാലസ്സിലേക്ക് ഷാഹ് ചക്രവർത്തി പരമ്പര മാറും വരെ അവർ അവിടം ഭരിച്ചുകൊണ്ടിരുന്നു.

1975-ലെ ബീരേന്ദ്ര ബിർ ബിക്ക്രം ഷാഹ് , 2001-ലെ ഗ്യാനേന്ദ്ര ബിർ ബിക്ക്രം ഷാഹ് എന്നീ രാജാക്കന്മാർക്കായുള്ള രാജകീയപരമായ വേദികളുടെ പ്രധാനം ഇടം തന്നെയാണ് ഇപ്പോഴും ഈ ചതുരം.

എന്നാൽ കാഠ്മണ്ഡു ദർബാർ സ്ക്വൊയറിന്റെ തുടക്കത്തേക്കുറിച്ചുള്ള ചരിത്രം എവിടേയും ലിഖിതമല്ല, ഇവിടത്തെ കൊട്ടാരങ്ങൾ നിർമ്മിച്ചതായി കരുതപ്പെടുന്നത് ശങ്ക്രദേവ് രാജാവാണ്. ,സ്വതന്ത്ര കാഠ്മണ്ഡു നഗരത്തിന്റെ ആദ്യത്തെ രാജാവ് എന്ന നിലക്ക്, 1501- ൽ നിർമ്മിക്കുപ്പെട്ട പാലസ്സിന് കിഴക്കേഭാഗത്തുള്ള തലേരു ക്ഷേത്രം നിർമ്മിച്ചത് രത്ന മാളയാണ്.

References[തിരുത്തുക]

  1. Nepal Handbook by Tom Woodhatch

27°42′14.67″N 85°18′25.5″E / 27.7040750°N 85.307083°E / 27.7040750; 85.307083