Jump to content

ഷാൻ ലെ റോൻദ് അലംബെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jean le Rond d'Alembert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാൻ ലെ റോൻദ് അലംബെ
ഷാൻ ലെ റോൻദ് അലംബെയുടെ ഒരു ചിത്രം
ജനനം(1717-11-16)16 നവംബർ 1717
മരണം29 ഒക്ടോബർ 1783(1783-10-29) (പ്രായം 65)
പാരീസ്
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്Fluid mechanics
Encyclopédie
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം
Mechanics
ഭൗതികശാസ്ത്രം
തത്ത്വശാസ്ത്രം

ഫ്രഞ്ച് ദാർശനികനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു ഷാൻ ലെ റോൻദ് അലംബെർ. ഇദ്ദെഹം മദാം ദ് തെൻസിന്റെ പുത്രനായി 1717-ൽ ജനിച്ചു. കുട്ടിയായിരുന്നപ്പോൾത്തന്നെ സാന്ത് ഷാൻ ലെ റോൻദ് പള്ളിനടയിൽ ഉപേക്ഷിക്കപ്പെട്ടു . അവിടെ നിന്നും ലഭിച്ചതാണ് ഇദ്ദെഹത്തിന്റെ പേരിലെ ആദ്യ നാമം. 1754 മുതൽ അകദമി ഫ്രാൻസെയ്സിൽ അംഗവും 1772 മുതൽ ഈ സ്ഥാപനത്തിന്റെ സ്ഥിരം കാര്യദർശിയുമായിരുന്നു. കാതറിൻ രാജ്ഞിയും ഫ്രെഡറിക് രണ്ടാമനും തങ്ങളുടെ രാജ്യത്തു താമസമാക്കാൻ ക്ഷണിച്ചെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. എന്നാൽ 1763-ൽ മൂന്നുമാസക്കാലം ഫ്രെഡറിക് രാജാവിന്റെ കൊട്ടാരത്തിൽ താമസിക്കുകയുണ്ടായി.


ജീവചരിത്രം[തിരുത്തുക]

നാസ്തികനായ അലംബെർ മതത്തിനും പൗരോഹിത്യത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. ആൻസിക്ലപെദി എന്ന വിജ്ഞാനകോശഗ്രന്ഥം തയ്യാറാക്കുന്നതിൽ ദിദെറോയുമായി സഹകരിച്ചു പ്രവർത്തിച്ചു. അതിലെ ദിസ്ക്കൂർ പ്രിലിമിനേർ എന്ന ഭാഗവും ജനീവയെക്കുറിച്ചുള്ള ലേഖനവും മെലാൻഷെ ദ് ലിതെറത്യൂർ, ദിസ്ത്വാർ, എ ദ് ഫിലോസൊഫി എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ രചനകളിൽ പ്രമുഖസ്ഥാനമർഹിക്കുന്നു. അകദമി ഫ്രാൻസെയ്സിന്റെ ഭരണസാരഥ്യം വഹിക്കുന്നകാലത്ത്, 1700-നും 1772-നുമിടയ്ക്ക്, അന്തരിച്ച പല പണ്ഡിതന്മാരെപ്പറ്റിയും ഇദ്ദേഹം സ്തുതിഗീതങ്ങൾ രചിക്കുകയുണ്ടായി. ബലതന്ത്രം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുടെ വികാസത്തിനും അലംബെർ ഗണ്യമായ സംഭാവന നല്കി. ത്രേത് ദ് ദിനാമിക് എന്ന പ്രബന്ധം ഇരുപത്താറാമത്തെ വയസ്സിൽ രചിച്ചതാണെന്ന കാര്യം ശ്രദ്ധേയമാണ്. 1783-ൽ ഇദ്ദേഹം അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഷാൻ ലെ റോൻദ് (1717 - 83) അലംബെർ ഷാൻ ലെ റോൻദ് (1717 - 83) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഷാൻ_ലെ_റോൻദ്_അലംബെർ&oldid=2924749" എന്ന താളിൽനിന്ന് ശേഖരിച്ചത്