Jump to content

സാങ്കേതികവിദ്യാചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History of technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മനുഷ്യകുലത്തിന്റെ പുരോഗതിക്കായി കണ്ടുപിടിക്കപ്പെട്ട ഉപകരണങ്ങളുടെയും സങ്കേതങ്ങളുടെയും ചരിത്രമാണ് സാങ്കേതികവിദ്യാചരിത്രം. ഭാഷകളും കല്ല് കൊണ്ടുള്ള ആയുധങ്ങളും മുതൽ സങ്കീർണ്ണമായ വിവരസാങ്കേതികവിദ്യയും ജനിതക സാങ്കേതികവിദ്യയും വരെ ഇതിലുൾപ്പെടുന്നു.

പുതിയ അറിവുകൾ മനുഷ്യനെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് നയിച്ചു. അതിലൂടെ മനുഷ്യൻ അത് വരെ അവന് അപ്രാപ്യമായ പല സ്ഥലങ്ങളിലും ചെന്നെത്തി. ശാസ്ത്രീയ ഉപകരണങ്ങൾ മനുഷ്യനെ അവന്റെ പ്രകൃതിദത്തമായ ഇന്ദ്രിയങ്ങൾ കൊണ്ട് സംവദിക്കാനാവാത്ത തലങ്ങളിൽ പ്രകൃതിയെ പഠിക്കാനും നിരീക്ഷിക്കാനും സഹായിച്ചുവരുന്നു.

സാങ്കേതികവിദ്യ പൊതുവെ പ്രായോഗിക ശാസ്ത്രമായതുകൊണ്ട് അതിന്റെ ചരിത്രം ശാസ്ത്രചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യ വിഭവങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അത് സാമ്പത്തികചരിത്രവുമായും ബന്ധപ്പെട്ടതാണ്. ഈ വിഭവങ്ങളിൽനിന്ന് സാങ്കേതികവിദ്യ ദൈന്യംദിനജീവിതത്തിനാവശ്യമായ വിഭവങ്ങൾ നിർമ്മിക്കുന്നു.

സാങ്കേതികവിദ്യയുടെ പ്രഭാവം സമൂഹത്തിന്റെ സാംസ്‌കാരിക ചര്യകളെയും തിരിച്ചും ബാധിക്കുന്നു. സാങ്കേതികവിദ്യ സാമ്പത്തിക വളർച്ചക്ക് ത്വരകമായും അതുവഴി സാമ്പത്തിക, രാഷ്ട്രീയ, സൈനിക ശക്തികൾ വളരാനും വഴിവെക്കുന്നു.