Jump to content

ഗാൽവനിക് സെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galvanic cell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാൽവനിക് സെൽ അല്ലെങ്കിൽ വോൾട്ടാസെൽ യഥാക്രമം ലുഇഗി ഗാല്വനി, അലെസാൻഡ്രോ വോൾട്ട എന്നിവരുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഇത് ഒരു വൈദ്യുത- രാസ സെൽ ആണ്. സെല്ലിനുള്ളിൽ നടക്കുന്ന റിഡോക്സ് പ്രവർത്തനത്തിൽ നിന്നാണ് വൈദ്യുത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. പൊതുവായി ഇതിൽ ലവണസേതു (സാൾട്ട് ബ്രിഡ്ജ‌്) വിനാൽ ഘടിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ട് ലോഹങ്ങൾ അടാങ്ങിയിരിക്കുന്നു; അല്ലെങ്കിൽ ഓരോ ഹാഫ്- സെല്ലുകളും സുഷിരങ്ങളുള്ള സ്തരം കൊണ്ട് വേർതിരിച്ചിരിക്കും.

ആദ്യത്തെ വൈദ്യുത ബാറ്ററിയായ വോൾട്ടായിക് പൈൽ കണ്ടെത്തിയത് വോൾട്ടയാണ്. . പൊതുവായ ഉപയോഗത്തിൽ, ബാറ്ററി എന്ന പദം ഒരു ഗാൽവനിക്ക് സെല്ലിനെ മാത്രമാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അനേകം സെല്ലുകൾ ചേർന്നതാണ് ഒരു ബാറ്ററി. [1]

വിവരണം[തിരുത്തുക]

ലളിതമായ രൂപത്തിൽ, ഒരു അ൪ദ്ധ- സെല്ലിൽ ഒരു ലായനിയിൽ മുങ്ങിയിരിക്കുന്ന ഒരു സോളിഡ് മെറ്റൽ അടങ്ങിയിരിക്കുന്നു. ലായനിയിൽ ഇലക്ട്രോഡായ ലോഹത്തിന്റെ കാറ്റയോണുകളും കാറ്റയോണുകളുടെ ചാർജ്ജിനെ സംതുലനമാക്കാനുള്ള ആനയോണുകളും അടങ്ങിയിരിക്കുന്നു. തത്ത്വത്തിൽ, ഒരു ഹാഫ്- സെല്ലിൽ രണ്ട് ഓക്സിഡേഷൻ സ്റ്റേറ്റിലുള്ള ലോഹമാണ് അടങ്ങിയിരിക്കുന്നത്. ഒറ്റപ്പെട്ട ഒരു ഹാഫ്- സെല്ലിനുള്ളിൽ രാസസംതുലനത്തിലുള്ള ഓക്സിഡേഷൻ- റിഡക്ഷൻ രാസപ്രവർത്തനം നടക്കുന്നു. ഈ സാഹചര്യത്തെ താഴെത്തന്നിരിക്കുന്ന വിധത്തിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് എഴുതാം:

(ഇവിടെ, "M" കാണിക്കുന്നത് ഒരു ലോഹകാറ്റയോണിനെയാണ്; "n" ഇലക്ട്രോണുകൾ നഷ്ടപ്പെട്ടതുമൂലം ചാർജ്ജിലുണ്ടാകുന്ന അസന്തുലനാവസ്ഥയുള്ള ഒരു ആറ്റം):

Mn+ (oxidized species) + ne ⇌ M (reduced species)

ഒരു ഗാൽവനിക്ക് സെല്ലിൽ രണ്ട് ഹാഫ്- സെല്ലുകൾ അടങ്ങിയിരിക്കുന്നു. അതായത്, ഒരു ഹാഫ്- സെല്ലിലെ ഇലക്ട്രോഡ് ലോഹം A കൊണ്ടും അടുത്ത ഹാഫ്- സെല്ലിലെ ഇലക്ട്രോഡ് ലോഹം B കൊണ്ടും ഉള്ളതാണ്. ഈ വിധത്തിൽ, രണ്ട് വ്യത്യസ്ത ഹാഫ്- സെല്ലുകളിലെ റിഡോക്സ് പ്രവർത്തനങ്ങൾ ഇവയാണ്:

An+ + ne ⇌ A
Bm+ + me ⇌ B

പൊതുവായി, അനന്തരം, ഈ രണ്ട് ലോഹങ്ങൾക്കും തമ്മിൽത്തമ്മിൽ പ്രവർത്തിക്കാൻ കഴിയും:

m A + n Bm+n B + m An+

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ഹാഫ്- സെല്ലിലെ ലോഹ ആറ്റങ്ങൾക്ക് അടുത്ത ഹാഫ്- സെല്ലിലെ ലോഹകാറ്റയോണുകളുടെ റിഡക്ഷനെ പ്രേരിപ്പിക്കാനും കഴിയും. തിരിച്ചു പറഞ്ഞാൽ, ഒരു ഹാഫ്- സെല്ലിലെ ലോഹകാറ്റയോണുകൾക്ക് അടുത്ത ഹാഫ്- സെല്ലിലെ ലോഹ ആറ്റങ്ങളെ ഓക്സിഡൈസ് ചെയ്യാൻ കഴിയും. ലോഹം B യ്ക്ക് ലോഹം A യേക്കാൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആകുമ്പോൾ, ലോഹം B, ലോഹം A യിൽ നിന്ന് ഇലക്ട്രോണുകൾ സ്വീകരിക്കാൻ തുടങ്ങും. (അതായത്, ലോഹം B, ലോഹം A യെ ഓക്സിഡൈസ് ചെയ്യാൻ പ്രേരിപ്പിക്കുന്നു ). ഇപ്രകാരം, ഒരു ദിശയിലുള്ള രാസപ്രവർത്തനത്തിന് കാരണമാകുന്നു:

m A + n Bm+ n B + m An+

വിവിധതരം സെല്ലുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "battery" (def. 4b), Merriam-Webster Online Dictionary (2008). Retrieved 6 August 2008.
"https://ml.wikipedia.org/w/index.php?title=ഗാൽവനിക്_സെൽ&oldid=3242289" എന്ന താളിൽനിന്ന് ശേഖരിച്ചത്