Jump to content

ദ്രാവിഡ മുന്നേറ്റ കഴകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dravida Munnetra Kazhagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ദ്രാവിഡ മുന്നേറ്റ കഴകം
ചെയർപേഴ്സൺഎം.കെ. സ്റ്റാലിൻ
ലോക്സഭാ നേതാവ്ടി. ആർ. ബാലു
രൂപീകരിക്കപ്പെട്ടത്1949
മുഖ്യകാര്യാലയംഅറിവാലയം, അണ്ണാ സാലൈ, ചെന്നൈ - 600018
തൊഴിലാളി വിഭാഗംതൊഴിലാളി പുരോഗമന ഫെഡെറേഷൻ
പ്രത്യയശാസ്‌ത്രംസാമൂഹിക ജനാധിപത്യം/മതേതരത്വം/ദ്രാവിഡ ദേശീയത
സഖ്യം I.N.D.I.A. (ഇന്ത്യ)
വെബ്സൈറ്റ്
http://www.dmk.in

ദ്രാവിഡ മുന്നേറ്റ കഴകം (തമിഴ്: திராவிட முன்னேற்றக் கழகம்) [1] 1949-ൽ തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്‌. തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്. ഇ.വി. രാമസ്വാമി നായ്‌കർ സ്ഥാപിച്ച ദ്രാവിഡർ കഴകം (1944 വരെ ജസ്റ്റിസ് പാർട്ടി എന്നറിയപ്പെട്ടു) പാർട്ടിയിൽ നിന്നു വേർപെടുത്തു സി.എൻ. അണ്ണാദുരൈ1949 ൽ സ്ഥാപിച്ച പാർട്ടിയാണിത്.ഹിന്ദിക്കെതിരായും ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനു വേണ്ടിയും നില കൊണ്ട ഈ പ്രസ്ഥാനം 1956-നു ശേഷം രാഷ്ട്രീയ പാർട്ടിയായി മാറി. 1957-ൽ ആദ്യമായി തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. 1962-ൽ പാർട്ടി 50 സീറ്റുകൾ നേടി. `സ്വതന്ത്രദ്രാവിഡനാട് വാദം' ഉപേക്ഷിച്ച അവർ 1967 ൽ അധികാരത്തിൽ വന്നു. 1969ൽ മുഖ്യമന്ത്രി അണ്ണാദുരൈ അന്തരിച്ചതിനെത്തുടർന്ന് കരുണാനിധി അധികാരമേറ്റെടുത്തു. 1973ൽ ഡി.എം.കെ. പിളർന്നു. എം.ജി. ആറിന്റെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. രൂപം കൊണ്ടു. എം.ജി.ആറിന്റെ ജനസ്വാധീനം വർധിക്കുകയും 1987 ൽ മരിക്കുന്നതു വരെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. തുടർന്ന് എം.ജി. ആറിന്റെ ഭാര്യ വി.എൻ. ജാനകി പാർട്ടിനേതാവും മുഖ്യമന്ത്രിയുമായി (1988). ജാനകിയുടെ മരണത്തെത്തുടർന്ന് ജയലളിത അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയായി; മുഖ്യമന്ത്രിയും. ഇരുഗ്രൂപ്പുകളും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളായിരുന്നിട്ടുണ്ട് . 1969 മുതൽ 2018 ൽ മരിക്കുന്നതു വരെ കരുണാനിധി ആയിരുന്നു ഈ പാർട്ടിയുടെ നേതാവ്.

എം കെ സ്റ്റാലിൻ

അവലംബം[തിരുത്തുക]

  1. Rao, MSA (1979) Urban Sociology in India[പ്രവർത്തിക്കാത്ത കണ്ണി] Orient Longman Publishers.
"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_മുന്നേറ്റ_കഴകം&oldid=3987659" എന്ന താളിൽനിന്ന് ശേഖരിച്ചത്