Jump to content

ഡിംപിൾ കപാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dimple Kapadia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിം‌പിൾ കപാഡിയ
ജനനം
ഡിം‌പിൾ ചുന്നിഭായി കപാഡിയ

(1957-06-08) ജൂൺ 8, 1957  (66 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1973 - 1984-ഇതുവരെ
ജീവിതപങ്കാളി(കൾ)രാജേഷ് ഖന്ന (1973-1984 വിവാഹമോചനം നേടി)

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടിയാണ് ഡിം‌പിൾ കപാഡിയ ഗുജറാത്തി വ്യവസായിയായ ചുന്നിഭായി കപാഡിയ യുടേയും ബെറ്റിയുടേയും മൂത്ത മകളായി (ജനനം: ജൂൺ 8, 1957) ജനിച്ചു. 1970-1980 കളിലെ ചിത്രങ്ങളിൽ തന്റെ വശീകരണം നിറഞ്ഞ അഭിനയം കൊണ്ട് വളരെ പ്രസിദ്ധി നേടിയിരുന്നു.

സിനിമാ ജീവിതം[തിരുത്തുക]

പതിനാറാമത്തെ വയസ്സിൽ 1973 -ൽ ആദ്യ ചിത്രമായ ബോബിയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 1985 ൽ ഇവരുടെ വിവാഹ മോചനത്തിനു ശേഷം ഇവർ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. സാഗർ എന്ന ചിത്രത്തിലൂടെ വീണ്ടൂം ശക്തമായി തിരിച്ചെത്തി.[1]

1990 വരെ പല ചിത്രങ്ങളിഅഭിനയിച്ചിട്ടുള്ള ഡിംപിൾ; രുദ്ദാലി (1993) എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും, ബോബി(1973), സാഗർ (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നല്ല നടിക്കുള്ള ഫിലിംഫെയർ അവാർഡും, ക്രാന്തിവീർ (1994) എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്[2]. 1993 ൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2001 ലെ ദിൽ ചാഹ്ത ഹേ എന്ന ചിത്രത്തിലെ വേഷം വളരെയധികം അഭിനന്ദനം നേടി. 2006 ൽ ആദ്യമായി ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ ആദ്യ ചിത്രമായ ബോബി പുറത്തിറങ്ങുന്നതിനു മുൻപ് ഡിം‌പിൾ നടനായ രാജേഷ് ഖന്നയെ വിവാഹം ചെയ്തു. പിന്നീട് നീണ്ട 12 വർഷം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. ബോളിവുഡ് രംഗത്തെ തന്നെ നടിയായ ട്വിങ്കിൾ ഖന്നയും , റിങ്കി ഖന്നയും. 1984 ൽ വിവാഹ മോചനം നേടി. തന്റെ മക്കളും ഹിന്ദി ചലച്ചിത്ര രംഗത്ത് നടിമാരാണ്. മകൾ ട്വിങ്കിൾ ഖന്ന നടനായ അക്ഷയ് കുമാറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ [2][തിരുത്തുക]

  • ബീയിങ് സൈറസ് (2006)
  • പ്യാർ മേം ട്വിസ്റ്റ് (2005)
  • ദിൽ ചാഹ്താ ഹെ (2001)
  • ലീല (2002)
  • ക്രാന്തിവീർ (1994)
  • ഗർദ്ദിഷ് (1993)
  • രുദ്ദാലി (1993)
  • നരസിംഹ (1991)
  • രാം ലഖൻ (1989)
  • സ്സഖ്മീ ഔരത് (1988)
  • ഇൻസാഫ് (1987)
  • ജാൻബാസ് (1986)
  • സാഗർ (1985)
  • ബോബി (1973)
Filmfare Award
മുൻഗാമി
ഹേമ മാലിനി
for സീത ഓർ ഗീത
ഫിലിംഫെയർ മികച്ച നടി
for ബോബി
tied with
ജയ ബച്ചൻ
for അഭിമാൻ

1974
പിൻഗാമി
ജയ ബച്ചൻ
for കോര കാഗസ്
മുൻഗാമി ഫിലിംഫെയർ മികച്ച നടി
for സാഗർ

1986
പിൻഗാമി
N/A
മുൻഗാമി
N/A
ഫിലിംഫെയർ ക്രിടിക്സ് അവാർഡ്
for രുദാലി

1994
പിൻഗാമി
N/A
മുൻഗാമി ഫിലിംഫെയർ മികച്ച സഹനടി
for ക്രാന്തിവീർ

1995
പിൻഗാമി
ഫരീദ ജലാൽ
for ദിൽ‌വാലെ ദുൽഹനിയ ലേ ജായെംഗേ
ദേശീയ ചലച്ചിത്ര അവാർഡ്
മുൻഗാമി ദേശീയ അവാർഡ് - മികച്ച നടി
for രുദാലി

1993
പിൻഗാമി

അവലംബം[തിരുത്തുക]

  1. Verma, Sukanya. "Readers Pick: Bollywood's Sexiest Scenes". Rediff.com. Retrieved 2008-06-14.
  2. 2.0 2.1 ഐ.ലവ് ഇന്ത്യ എന്ന സൈറ്റിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

References[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡിംപിൾ കപാഡിയ

"https://ml.wikipedia.org/w/index.php?title=ഡിംപിൾ_കപാഡിയ&oldid=2677567" എന്ന താളിൽനിന്ന് ശേഖരിച്ചത്