Jump to content

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Centre for Development of Advanced Computing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്
സി-ഡാക് മുദ്ര
സ്ഥാപിതമായത് 1988
ഗവേഷണമേഖല അതിവേഗ കമ്പ്യൂട്ടിങ്ങ്
നടത്തിപ്പുകാരൻ രജത് മൂണ
വിലാസം പുണെ യൂണിവേർസിറ്റി കാമ്പസ്,
ഗണേഷ് ഖിന്ദ്,
പുണെ- 411 007,
മഹാരാഷ്ട്ര
സ്ഥലം പുണെ ഇൻഡ്യ
ടെലിഫോൺ +91-20-2570-4100
മറ്റ് പേരുകൾ സി-ഡാക്
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം വിവരസാങ്കേതിക മന്ത്രാലയം, ഭാരത സർക്കാർ
വെബ്‌സൈറ്റ് http://www.cdac.in/

ഭാരത സർക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ-വികസന സംഘടനയാണ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്(സി-ഡാക്). അതിവേഗ കമ്പ്യൂട്ടിങ്ങ് വിഷയത്തിൽ ഗവേഷണം നടത്താനും ഭാരതത്തിനു സ്വന്തമായി സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കാനും ലക്ഷ്യം വെച്ചാണ് സി-ഡാക് സ്ഥാപിതമായത്. ഭാരതത്തിന്റെ തനതായ സൂപ്പർ കമ്പ്യൂട്ടർ ശ്രേണി 'പരം' 1991ൽ വികസിപ്പിച്ചത് സി-ഡാക് ആണ്. മഹേഷ് എതിരജൻ ആണ് സി-ഡാകിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.

ചരിത്രം[തിരുത്തുക]

1988 ഇലാണ് സി-ഡാക് സ്ഥാപിതമായത്. ഭാരതം പൊഖ്രാൻ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക ഭാരതത്തിലേക്കുള്ള സൂപ്പർ കമ്പ്യൂട്ടറിന്റെ കയറ്റുമതി നിരോധിച്ചു. ഇതാണ് സൂപ്പർ കമ്പ്യൂട്ടിങ്ങ് മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും തനതായി സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാനുമുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് വിത്തുപാകിയത്. ഈ ലക്ഷ്യം കൈവരിക്കാൻ ഭാരത സർക്കാരിന്റെ വിവരസാങ്കേതിക വകുപ്പിനു കീഴിൽ സ്വയംഭരണാവകാശമുള്ള സംഘടനയായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് പുണെയിൽ സ്ഥാപിതമായി. വിജയ് ഭട്കർ ആയിരുന്നു ആദ്യ ഡയറക്ടർ Archived 2020-09-21 at the Wayback Machine..

ഗവേഷണ വിഭാഗങ്ങൾ[തിരുത്തുക]

  • അതിവേഗ കമ്പ്യൂട്ടിങ്ങ്
  • ഗ്രിഡ് കമ്പ്യൂട്ടിങ്ങ്
  • ക്ലൗഡ് കമ്പ്യൂട്ടിങ്ങ്
  • വിവിധഭാഷാ കമ്പ്യൂട്ടിങ്ങ്
  • ഇലക്ട്രോണിക്സ്
  • സോഫ്റ്റ് വേർ വികസനം
  • സൈബർ സെക്യൂരിറ്റി
  • ഹെൽത്ത് ഇൻഫർമാറ്റിക്സ്
  • യുബിക്യുറ്റസ് കമ്പ്യുട്ടിങ്ങ്
  • ക്വാണ്ടം കമ്പ്യൂട്ടിങ്

ശാഖകൾ[തിരുത്തുക]

ഭാരതത്തിലൊട്ടാകെ പതിമൂന്ന് ശാഖകളാണ് സി-ഡാക്കിനുള്ളത്

  1. സി-ഡാക് പുണെ
  2. സി-ഡാക് തിരുവനന്തപുരം
  3. സി-ഡാക് മൊഹാലി
  4. സി-ഡാക് മുംബൈ Archived 2014-02-08 at the Wayback Machine.
  5. സി-ഡാക് ഡൽഹി Archived 2019-01-09 at the Wayback Machine.
  6. സി-ഡാക് ചെന്നൈ Archived 2016-10-21 at the Wayback Machine.
  7. സി-ഡാക് ഹൈദരാബാദ് Archived 2010-03-06 at the Wayback Machine.
  8. സി-ഡാക് കൊൽക്കൊത്ത Archived 2006-03-30 at Archive.is
  9. സി-ഡാക് നോയ്ഡ Archived 2017-10-02 at the Wayback Machine.
  10. സി-ഡാക് ബെംഗളൂരു Archived 2014-02-02 at the Wayback Machine.
  11. സി-ഡാക് ട്രെയിനിങ്ങ് സ്കൂൾ
  12. സി-ഡാക് ഇന്റർനാഷ്ണലൈസ്ഡ് ഡൊമൈൻ നേംസ് Archived 2013-08-26 at the Wayback Machine.
  13. സി-ഡാക് ഇന്ത്യൻ ലാഗ്വേജ് കമ്പ്യൂട്ടിങ്ങ്

ഉല്പന്നങ്ങൾ[തിരുത്തുക]

ഇന്ത്യാ ഡവലപ്മെന്റ് ഗേറ്റ് വേ[തിരുത്തുക]

ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്തുന്നതിന്, ദേശീയതല മുൻകയ്യെടുക്കലിൻറെ ഭാഗമായി ഗവണ്മെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു വെബ്‌പോർട്ടൽ ആണ് 'ഇന്ത്യാ ഡവലപ്മെൻറ് ഗേറ്റ് വേ' (ഐഎൻഡിജി: InDG). 'ഐഎൻഡിജി ഇനിഷ്യേറ്റിവ്' എന്ന ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, വാർത്താ വിനിമയ- വിവരസാങ്കേതിക വിദ്യ മന്ത്രാലയം, ഭാരത സർക്കാർ എന്നിവയുടെ പിന്തുണയോടെ ഹൈദരാബാദിലെ സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) കേന്ദ്രമാണ് .

അവലംബം[തിരുത്തുക]