Jump to content

ബൈസന്റൈൻ വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Byzantine architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൈസന്റൈൻ കാലത്ത് നിർമിച്ച ഹാഗിയ സോഫിയ

മദ്ധ്യകാലഘട്ടത്തിൽ യൂറോപ്പിൽ ശക്തരായിരുന്ന ബൈസന്റൈൻ സാമ്രാജ്യം അഥവാ പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയാണ് ബൈസന്റൈൻ വാസ്തുവിദ്യ(ഇംഗ്ലീഷിൽ: Byzantine architecture) എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു സഹസ്രാബ്ദത്തോളം ഈ വാസ്തുശൈലി ശക്തമായി നിലനിൽക്കുകയും, യൂറൊപ്പിന്റെ മറ്റുഭാഗങ്ങലിലെ മദ്ധ്യകാല വാസ്തുവിദ്യയിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. ബൈസന്റൈൻ വാസ്തുവിദ്യയുടെ ക്ഷയത്തെതുടർന്നാണ് ഒട്ടോമൻ വാസ്തുവിദ്യയും, നവോത്ഥാന വാസ്തുവിദ്യയും മുന്നണിയിലേക്കെത്തുന്നത്. 527മുതൽ 565വരെ ഭരനത്തിലിരുന്ന ജസ്റ്റിൻ ചക്രവർത്തിയുടെ ഭരണകാലമാണ് ബൈസന്റൈൻ വാസ്തുകലയുടെ സുവർണ്ണ നാളുകളായി കണക്കാക്കുന്നത്.

പുരാതന റോമൻ വാസ്തുവിദ്യയുടെ പരിണാമം എന്നപോലെയാണ് ആദ്യകാല ബൈസന്റൈൻ വാസ്തുവിദ്യ ഉദ്ഭവിക്കുന്നത്.[1] ബൈസന്റൈൻ കാലത്ത് കെട്ടിടങ്ങളുടെ ജ്യാമിതീയ സങ്കീർണ്ണത വർദ്ധിക്കുകയും, കല്ലിനെ അപേക്ഷിച്ച് ഇഷ്ടികയും സിമറ്റും നിർമ്മാണത്തിനായ് ഉപയോഗിക്കുകയും ചെയ്തു. കൊത്തുപണികളുടെ സ്ഥാനം മൊസൈക് അലങ്കാരങ്ങൾ കയ്യേറിയതും ബൈസന്റൈൻ വാസ്തുവിദ്യയുടെ ഒരു പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൈസന്റൈൻ_വാസ്തുവിദ്യ&oldid=2534198" എന്ന താളിൽനിന്ന് ശേഖരിച്ചത്