Jump to content

ഭാരതീയ നാസ്തികദർശനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atheism in Hinduism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാസ്തികദർശനങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ളവ തന്നെ ആണ്. പക്ഷെ നിലവിൽ നമ്മൾ കേട്ടിട്ടുള്ള 'നിരീശ്വരവാദി' എന്ന പദത്തിന്റെ അർഥവുമായി അതിനു അജഗജാന്തരം തന്നെ ഉണ്ട്. നിരീശ്വര വാദം എന്നത് സാധാരണയായി ദൈവം ഇല്ലാത്ത അല്ലെങ്കിൽ നിലവിലുള്ള ദൈവസങ്കല്പങ്ങളെ മുച്ചൂടും എതിർക്കുക എന്നതാണ്. എന്നാൽ ഹൈന്ദവതയിൽ ഇത് അദ്വൈതം ആണ്. അതായതു രണ്ടായ ഒന്നില്ല. ദൈവം എന്നത് അഹം(ഞാൻ തന്നെ) എന്നതിൽ നിന്നും മാറി നിൽക്കുന്ന ഒന്നല്ല. ഞാൻ കൂടി ഉൾപ്പെടുന്ന ഈ പ്രപഞ്ചം തന്നെ ആകുന്നു ദൈവം. ഇഹത്തിലും പരത്തിലും നമ്മുടെ പ്രവൃത്തികളെയും വികാര വിചാരങ്ങളെയും മുൻകൂട്ടി നിശ്ചയിച്ചു വച്ചിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മനുഷ്യ രൂപിയോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ ഒരു ജഗന്നിയന്താതാവ് നിലനിൽക്കുന്നില്ല എന്നുള്ള സത്യത്തെ ഉൾക്കൊള്ളുകയും അത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളെയും ശക്തിയുക്തം എതിര്കുകയും ചെയ്തിരുന്ന ചാർവാകർ ആണ് ഈ പ്രമാണത്തിന്റെ ഉപജ്ഞാതാക്കൾ.

ആദ്യ കാലം മുതൽ തന്നെ ചാർവാകർ ഒരേ സമയം തന്നെ ബഹുമാനിക്കപെടുകയും തിരസ്കരിക്കപെടുകയും ചെയ്തിരുന്നു. ബുദ്ധിയും ത്രികാല ജ്ഞാനദൃഷ്ടികളുമായ ആചാര്യന്മാർ ചാർവാകന്മാരുടെ വാദം ശരി ആണ് എന്നു തിരിച്ചറിഞ്ഞിരിക്കണം. പക്ഷെ മായാമയമായ ഇഹ ലോകത്തെ പാപ പുണ്യ വകതിരിവിൽ നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന സ്വർഗ്ഗ നരക ചാക്രിക രീതി മിഥ്യ ആണ് എന്നു ബ്രഹ്മ ജ്ഞാനം നേടാത്ത സാധാരണ മനുഷ്യൻ അറിഞ്ഞാൽ ഉണ്ടാവുന്ന ലോക നാശത്തെ ഭയന്ന് തന്നെ ആവാം അവരുടെ വാദങ്ങൾ അക്കാലങ്ങളിൽ അംഗീകരിക്കപെടാതെ പോയത്.