Jump to content

ആൽക്കഹോൾ പ്രൂഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alcohol proof എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്യത്തിന്റെ ഗാഢതയുടെ മാനദണ്ഡമാണ് ആൽക്കഹോൾ പ്രൂഫ്. എഥിൽ ആൽക്കഹോളും വെള്ളവും ചേർന്ന മിശ്രിതമാണ് പ്രൂഫ് സ്പിരിറ്റ്. ഇത് വെടിമരുന്നുമായി ചേർക്കുമ്പോൾ തീപിടിക്കുമെങ്കിൽ 100 ഡിഗ്രി പ്രൂഫ് സ്പിരിറ്റ് എന്നുപറയും. സാധാരണ അത് 57.1% ആയിരിക്കും. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് 75 ഡിഗ്രി പ്രൂഫ് (അതായത് 25 ഡിഗ്രി അണ്ടർ പ്രൂഫ്) മദ്യം മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ഈ മദ്യങ്ങളിൽ ആൽക്കഹോളിന്റെ ഗാഢത 42.83% ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=ആൽക്കഹോൾ_പ്രൂഫ്&oldid=3346962" എന്ന താളിൽനിന്ന് ശേഖരിച്ചത്