Jump to content

ജഅഫർ അൽ-സാദിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജാഫർ അൽ-സാദിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജഅഫർ അൽ-സാദിക്

അറബി പാഠം ജാഫർ ഇബ്നു മുഹമ്മദിന്റെ പേരും അദ്ദേഹത്തിന്റെ തലക്കെട്ടുകളിലൊന്നായ "അൽ സാദിഖ്"
നാമം ജഅഫർ അൽ-സാദിക്
യഥാർത്ഥ നാമം ജഅഫർ ഇബ്നു മുഹമ്മദ് ഇബ്നു അലി
മറ്റ് പേരുകൾ അബൂ അബ്ദുള്ള
ജനനം ഏപ്രിൽ 20, 745
മദീന, അറേബ്യ
മരണം ഡിസംബർ 14,702
പിതാവ് സൈനുൽ ആബിദീൻ
മാതാവ് ഫാത്വിമ അൽ‌ ഖാസിം (ഉമ്മു ഫറ്വ)
ഭാര്യ ഹമീദ അൽ‌ ബാർബരിയ്യാ
സന്താനങ്ങൾ മൂസാ അൽ കാളിം, ഇസ്മാഈൽ, അബ്ദുള്ള, ഇസ്ഹാഖ്, അസ്മാ, അലിഹുറൈദി, മുഹമ്മദ്, ഫാത്വിമ, ഉമ്മുഫറ്വ

ജഅഫർ ഇബ്നു മുഹമ്മദ് അൽ-സാദിക് (അറബി: جعفر بن محمد الصادق) (702-765 0).അസ്സാദിഖ്, അൽ‌ ഫാളിൽ‌, അത്ത്വാഹിറ് എന്നീ പേരുകളിലറിയപ്പെടുന്നു-(As-Sadiq, Al-Fadil, and At-Tahir).ഷിയാ മുസിംകളുടെ ആറാമത്തെ ഇമാം. ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീന്റെ) മകനായ മുഹമ്മദ് ബാക്കിറിന്റെ മകൻ

ജനനം[തിരുത്തുക]

17 റബീഉൽ‌ അവ്വൽ‌,83AH (20 ഏപ്രിൽ‌,702)ന്ന് മദീനയിൽ‌ ജനിച്ചു. എല്ലാ ഷിയാ വിഭാഗക്കാരും അവരുടെ ആറാം ഇമാമായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സുന്നികളുടെ പണ്ഡിത വിഭാഗത്തിലെ അനിവാര്യ ദേഹം.

വിദ്യാഭ്യാസം[തിരുത്തുക]

ഖുറ്‌ആൻ‌, ഹദീസ്, കർമശാസ്ത്രം തുടങ്ങിയ ഇസ്ലാമിക വിഷയങൽ‌ക്ക് പുറമെ, തത്ത്വശാസ്ത്രം, ഗണിതം, ഗോളശാസ്ത്രം തുടങ്ങി നാനാ വിഷയങളിൽ‌ പണ്ഡിതനായിരുന്നു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ അൽ-ഖ്വാരിസ്മി, അബൂ ഹനീഫ, ഇബ്നു ഹയ്യാം, മാലിക് ഇബ്നു അനസ് തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

മരണം[തിരുത്തുക]

765 ഡിസംബർ 14-ന്‌ മദീനയിൽ അന്തരിച്ചു. അൽ‌ മൻ‌സൂറിനാൽ‌ വിഷം നൽകപ്പെട്ടതായി പറയപ്പെടുന്നു. ജന്നത്തുൽ‌ ബകീഅയിൽ‌ അന്ത്യവിശ്രമം.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഅഫർ_അൽ-സാദിക്&oldid=3394477" എന്ന താളിൽനിന്ന് ശേഖരിച്ചത്