Jump to content

ക്ഷീരസാഗരശയനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്ഷീരസാഗര ശയനാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ദേവഗാന്ധാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ക്ഷീരസാഗരശയന

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ക്ഷീരസാഗരശയന നന്നു
ചിന്തലപെട്ടവലെനാ രാമ
ക്ഷീരസാഗരത്തിൽ ശയിക്കുന്ന രാമ എന്നെ നീ
എന്നും കഷ്ടപ്പാടിൽ നിർത്തുന്നതെന്തിനാണ്?
അനുപല്ലവി വാരണരാജുനു ബ്രോവനു വേഗമേ
വച്ചിനദി വിന്നാനുരാ രാമ
രാമാ! കരഞ്ഞുവിളിച്ചപ്പോഴേക്കും ഗജരാജനെ
രക്ഷിക്കാനായി അങ്ങ് ഓടിയെത്തിയതായി ഞാൻ കേട്ടിട്ടുണ്ട്
ചരണം നാരീമണികി ചീരലിച്ചിനദി നാഡേ നേ വിന്നാനുരാ
ധീരുഡൌ രാമദാസുനി ബന്ധമു ദീർചിനദി വിന്നാനുരാ
നീരജാക്ഷികൈ നീരധി ദാടിന നീ കീർത്തിനി വിന്നാനുരാ
താരകനാമ ത്യാഗരാജനുത ദയതോനേലുകോരാ രാമ
സ്ത്രീരത്നമായ ദ്രൗപദിക്ക് അങ്ങ് പണ്ട് സാരി നൽകിയതായി ഞാൻ കേട്ടിട്ടുണ്ട്
ധീരനായ രാമദാസന്റെ തടവറവാസം അങ്ങ് അവസാനിപ്പിച്ചതായും ഞാൻ കേട്ടിട്ടുണ്ട്
മീനാക്ഷിയായ സീതയുടെ ആവശ്യാർത്ഥം അങ്ങ് കടൽകടന്നതായും ഞാൻ കേട്ടിട്ടുണ്ട്
ഇത്രയും കരുണാമയനായ അങ്ങേക്ക് ത്യാഗരാജന്റെ കഷ്ടപ്പാട് തീർക്കാനും ദയവുണ്ടാവില്ലേ?

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ഷീരസാഗരശയനാ&oldid=3510696" എന്ന താളിൽനിന്ന് ശേഖരിച്ചത്