Jump to content

സെൽജ കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമാരി സെൽജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമാരി സെൽജ
കുമാരി സെൽജ
MP,Minister of culture ,housing and urban poverty alleviation
മണ്ഡലംAmbala
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-09-24) 24 സെപ്റ്റംബർ 1962  (61 വയസ്സ്)
Chandigarh
രാഷ്ട്രീയ കക്ഷിINC
പങ്കാളിunmarried
വസതിsHissar, Haryana
As of May 16, 2009
ഉറവിടം: [Shamsher patter & Vinayak Pattar]

ഹരിയാനയിൽ നിന്നും പതിനഞ്ചാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാമാജികയും, കേന്ദ്രത്തിൽ വിനോദസഞ്ചാരം, നഗരദാരിദ്ര്യ നിർമാർജ്ജനം, പാർപ്പിടം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയുമായിരുന്നു സെൽജ കുമാരി . 1962 സെപ്റ്റംബർ 24-ന് ചണ്ഡിഗറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ഹരിയാനയിലെ അംബാല മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള ഭവന-ദാരിദ്ര്യനിർമാർജ്ജന സഹമന്ത്രിയായും നരസിംഹ റാവു മന്ത്രിസഭയിൽ വിദ്യാഭയാസ-സാംസ്കാരിക സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991, 1996, 2004 ലോകസഭകളിൽ അംഗമായിരുന്നു. മഹിളാ കോൺഗ്രസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഹരിയാന കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ആണ്.

"https://ml.wikipedia.org/w/index.php?title=സെൽജ_കുമാരി&oldid=3812965" എന്ന താളിൽനിന്ന് ശേഖരിച്ചത്